ഇരിക്കൂറിലേക്ക് വരാനായി ഇരിക്കപ്പൊറുതിയില്ല: കെ സി ജോസഫിന്റെ അപേക്ഷ കോമഡിയാക്കി ആഭ്യന്തര വകുപ്പ്
May 3, 2020, 11:07 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 03.05.2020) ലോക് ഡൗണ്‍ ഇളവ് അനുവദിക്കണമെന്നു അപേക്ഷിച്ച കെ സി ജോസഫിന്റെ അപേക്ഷയെ കോമഡിയാക്കി ആഭ്യന്തര മന്ത്രാലയം. തന്റെ നിയോജകമണ്ഡലമായ ഇരിക്കൂറിക്ക് യാത്രാനുമതി നിഷേധിച്ച ഡിജിപിയുടെ നടപടിക്കെതിരെ ഇരിക്കൂര്‍ എംഎല്‍എയും കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവുമായ കെ സി ജോസഫ് മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. ഇതില്‍ പ്രധാനമായും ഡിജിപി ലോക് നാഥ് ബഹ്‌റയെയാണ് കുറ്റപ്പെടുത്തിയിരുന്നത്. എന്നാല്‍ ഈ സംഭവം അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഡിജിപിയെത്തന്നെ ചുമപ്പെടുത്തിയതാണ് കോമഡിയായത്.
ഡിജിപിക്കെതിരെയുള്ള പരാതി പരിശോധിക്കാന്‍ അതേ ഡിജിപിയെ തന്നെ ചുമതലപ്പെടുത്തിയ മുഖ്യമന്ത്രിയുടെ നിലപാട് വിചിത്രമാണെന്ന് കെ സി ജോസഫ് എംല്‍എ പറഞ്ഞു. മന്ത്രിമാര്‍ക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും യാത്രാനുമതി നല്‍കുന്ന സര്‍ക്കാര്‍ എംഎല്‍എയ്ക്ക് സ്വന്തം മണ്ഡലത്തിലേക്കുള്ള യാത്രാനുമതി നിഷേധിക്കുന്നത് വിവേചനപരമാണ്. സുരക്ഷാനിയന്ത്രണങ്ങള്‍ പാലിച്ച് യാത്രാനുമതി ലഭ്യമാക്കണമെന്നു കാണിച്ച് വീണ്ടും സ്പീക്കറെ സമീപിക്കുമെന്നും കെ സി ജോസഫ് എംഎല്‍എ പറഞ്ഞു.
കഴിഞ്ഞ 29ന് കണ്ണൂരില്‍ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കാനും നിയോജകമണ്ഡലമായ ഇരിക്കൂറിലേക്ക് പോകാനുമായി അനുമതി ആവശ്യപ്പെട്ടു 28നാണ് കെ സി ജോസഫ് എംഎല്‍എ ഡിജിപിക്ക് കത്ത് നല്‍കിയത്. ഒരു മാസം ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷമായിരുന്നു എംഎല്‍എ അനുമതി ചോദിച്ച് കത്ത് നല്‍കിയത്. എന്നാല്‍ കണ്ണൂര്‍ റെഡ് സോണായതിനാല്‍ യാത്രാനുമതി നല്‍കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി.
തുടര്‍ന്ന് ഡിജിപിയുടെ നിലപാട് പുനഃപരിശോധിച്ച് മണ്ഡലത്തില്‍ പോകാന്‍ അനുവാദം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് ഉചിതമായ നടപടി സ്വീകരിക്കാന്‍ ഡിജിപിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് അറിയിച്ചതെന്ന് കെ സി ജോസഫ് എംഎല്‍എ പറഞ്ഞു.
Keywords: Kannur, News, Kerala, MLA, Chief Minister, Complaint, DGP, Lockdown, Politics, K C Joseph, K C Joseph's complaint against dgp for denies permission to visit Kannur

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.