Appointment | ജസ്റ്റിസ് നിഥിന്‍ മധുകര്‍ ജാംദാര്‍ കേരള ഹെക്കോടതി ചീഫ് ജസ്റ്റിസായി ചുമതയേറ്റു
● ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
● മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
കൊച്ചി: (KVARTHA) കേരള ഹൈക്കോടതിയുടെ (Kerala Highcourt) പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിഥിന്‍ മധുകര്‍ ജാംദാര്‍ (Justice Nitin Madhukar Jamdar) ചുമതലയേറ്റു. രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ (Arif Mohammad Khan) സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും (Pinarayi Vijayan) ചടങ്ങില്‍ സന്നിഹിതനായിരുന്നു.
നിയമ വകുപ്പ് മന്ത്രി പി. രാജീവ്, സ്പീക്കര്‍ എ. എന്‍. ഷംസീര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് ദിനേശ് കുമാര്‍ സിംഗ്, ജസ്റ്റിസ് എന്‍. നാഗരേഷ്, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ഡിജിപി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്, മുന്‍ ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, മുന്‍ ജസ്റ്റിസ് അനില്‍ കെ. മേനോന്‍, കേരള ഹൈകോടതി രജിസ്ട്രാര്‍ ബി. കൃഷ്ണകുമാര്‍, അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ്, അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ. പി. ജയചന്ദ്രന്‍, മുഖ്യ വിവരാവകാശ കമ്മീഷണര്‍ വി ഹരിനായര്‍, സംസ്ഥാന സര്‍ക്കാരിലെയും ഹൈക്കോടതിയിലെയും ഉന്നത ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.