Apply Now | കേരള മീഡിയ അകാഡമി നല്കുന്ന ഫെലോഷിപിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് അപേക്ഷിക്കാം; അവസാന തീയതി ജനുവരി 20
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) കേരള മീഡിയ അകാഡമി മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങള്‍ക്കായി നല്കുന്ന ഫെലോഷിപിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് അപേക്ഷിക്കാം. ജനുവരി 20 വരെ അപേക്ഷിക്കാം. പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ഫെലോഷിപ്.
സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തനം നടത്തുവര്‍ക്കും കേരളത്തില്‍ ആസ്ഥാനമുള്ള മാധ്യമങ്ങള്‍ക്ക് വേണ്ടി അന്യ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും (ഇന്ഗ്ലീഷ്-മലയാളം) അപേക്ഷിക്കാം. അപേക്ഷകര്‍ ബിരുദധാരികളും മാധ്യമരംഗത്ത് കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും പ്രവൃത്തി പരിചയമുള്ളവരായിരിക്കണം.
മാധ്യമ പഠനവിദ്യാര്ഥികള്ക്കും മാധ്യമപരിശീലന രംഗത്തുള്ള അധ്യാപകര്‍ക്കും അപേക്ഷിക്കാം. വിദ്യാര്‍ഥികള്‍ക്ക് പ്രവൃത്തിപരിചയം നിര്‍ബന്ധമല്ല. പട്ടികജാതി-പട്ടികവര്‍ഗ-മറ്റ് അര്‍ഹവിഭാഗങ്ങള്‍, കുട്ടികള്‍, സ്ത്രീകള്‍, നവോത്ഥാന പ്രസ്ഥാനങ്ങളും മാധ്യമങ്ങളും എന്നീ വിഭാഗത്തിലുള്ള പഠനങ്ങള്‍ക്ക് മുന്‍ഗണന നല്‍കും.
അപേക്ഷാഫോമും നിയമാവലിയും www(dot)keralamediaacademy(dot)org യില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484-2422275. അപേക്ഷയും സിനോപ്സിസും സെക്രടറി, കേരള മീഡിയ അകാഡമി, കാക്കനാട്, കൊച്ചി-682 030 എന്ന വിലാസത്തിലാണ് നല്‍കേണ്ടത്.
Keywords: Kochi, News, Kerala, Application, Journalist, Apply, Journalists can apply for the Media Academy Fellowship.

