വീട്ടില്‍ നിന്നും വിളിച്ചിറക്കി ആക്രമിച്ചതായി പരാതി; തലയ്ക്ക് പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന്‍ ആശുപത്രിയില്‍

 


കറ്റാനം (ആലപ്പുഴ): (www.kvartha.com 17.01.2020) വീട്ടില്‍ നിന്നും വിളിച്ചിറക്കി ആക്രമിച്ചതായി മാധ്യമപ്രവര്‍ത്തകന്റെ പരാതി. മാധ്യമം മാവേലിക്കര ലേഖകനും കറ്റാനം മീഡിയ സെന്റര്‍ സെക്രട്ടറിയുമായ സുധീര്‍ കട്ടച്ചിറക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

കഴിഞ്ഞ ദിവസം രാത്രി 11.30 മണിയോടെയായിരുന്നു സംഭവം. ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വച്ച് മാരകായുധങ്ങളുമായെത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നെന്നും വീട്ടില്‍ നിന്നും വിളിച്ചിറക്കി കമ്പിവടികൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തിയെന്നും പരിക്കേറ്റ സുധീര്‍ പോലീസിനു മൊഴി നല്‍കി.

വീട്ടില്‍ നിന്നും വിളിച്ചിറക്കി ആക്രമിച്ചതായി പരാതി; തലയ്ക്ക് പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന്‍ ആശുപത്രിയില്‍

ആക്രമണത്തില്‍ പരിക്കേറ്റ അദ്ദേഹത്തെ കായംകുളം താലൂക്കാശുപത്രിയില്‍ പ്രവേശപ്പിച്ചു. ആക്രമണത്തെ തുടര്‍ന്ന് മീഡിയ സെന്റര്‍ പ്രതിഷേധിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മീഡിയ സെന്റര്‍ പ്രസിഡന്റ് അജികുമാര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ വള്ളികുന്നം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, Alappuzha, Kerala, Journalist, Injured, Attack, Hospital, Police, Journalist injured in Alappuzha Kattanam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia