ഏലത്തൂര്‍ ജ്വല്ലറിയില്‍ മോഷണം; പ്രതി പരാതിക്കാരന്‍ തന്നെ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഏലത്തൂര്‍ ജ്വല്ലറിയില്‍ മോഷണം; പ്രതി പരാതിക്കാരന്‍ തന്നെ
കോഴിക്കോട്: ഏലത്തൂരിലെ നാസ് ജ്വല്ലറി മോഷണക്കേസില്‍ പോലീസ് അന്വേഷണം ചെന്നെത്തിയത് പരാതിക്കാരനില്‍. ജ്വല്ലറിയുടമ തന്നെയാണ്‌ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതെന്ന്‌ പോലീസിന്‌ വ്യക്തമായി. സാമ്പത്തീക പ്രതിസന്ധിയാണ്‌ ഉടമയെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചത്.

സംഭവത്തോടനുബന്ധിച്ച് നാസ് ജ്വല്ലറിയുടെ പാര്‍ട്ണറായ ചെട്ടിക്കുളം വളപ്പില്‍ വീട്ടില്‍ നിഷാദിനെ (26) പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് നോമ്പ്തുറയുടെ സമയത്ത് ജ്വല്ലറി അടച്ച് പോകുമ്പോള്‍ ഇയാള്‍ ജ്വല്ലറിയില്‍ നിന്നും 24 പവന്റെ ആഭരണങ്ങള്‍ എടുത്ത് മാറ്റിയിരുന്നു. ബുധനാഴ്ച രാവിലെ എത്തി ജ്വല്ലറി മുഴുവന്‍ വലിച്ചുവരിയിട്ട് മോഷണം നടന്നെന്ന തോന്നല്‍ സൃഷ്ടിക്കുകയും ചെയ്തു. എന്നാല്‍ ജ്വല്ലറിയുടെ ഷട്ടറും ലോക്കറുകളും താക്കോല്‍ ഉപയോഗിച്ച് തുറന്നത് പോലീസില്‍ സംശയം ജനിപ്പിച്ചു. 

ഇതിനെത്തുടര്‍ന്നാണ്‌ നിഷാദിനെ പോലീസ് വിശദമായി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ നിഷാദ് കുറ്റസമ്മതം നടത്തുകയും എണ്‍പത് പവന്‍ നഷ്ടപ്പെട്ട് പരാതി നല്‍കിയത് കള്ളമാണെന്നും പോലീസില്‍ മൊഴി നല്‍കി.

English Summery
Jewellery robbery'; Petitioner becomes accused 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script