ജസ്‌ന തിരോധാനക്കേസ്; തട്ടിക്കൊണ്ടു പോയതാകാമെന്ന് സിബിഐ എഫ്‌ഐആര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 11.03.2021) ജസ്‌ന തിരോധാനക്കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ. ജസ്‌നയെ തട്ടിക്കൊണ്ട് പോയതാകാമെന്ന സാധ്യത ചൂണ്ടിക്കാട്ടി തിരുവനന്തപുരത്തെ സിബിഐ പ്രത്യേക കോടതി മുമ്പാകെയാണ് എഫ്‌ഐആര്‍ സമര്‍പിച്ചത്. സിബിഐ തിരുവനന്തപുരം മേധാവി നന്ദകുമാര്‍ നായര്‍ ആണ് എഫ്‌ഐആര്‍ സമര്‍പിച്ചത്. എന്നാല്‍ പ്രതികളുടെ പേരോ മറ്റു സൂചനകളോ എഫ്ഐആറില്‍ ഇല്ല.
Aster mims 04/11/2022

എരുമേലി മുക്കൂട്ടുതറ സ്വദേശിയായ ജസ്നയെ 2018 മാര്‍ച് 22 ന് കാണാതായതിന് പിന്നാലെ ലോകല്‍ പൊലീസും ക്രൈംബ്രാഞ്ചും വിശദമായ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ജസ്ന എവിടെയെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അഭിജിത്, ജസ്‌നയുടെ സഹോദരന്‍ ജെയ്‌സ് ജോണ്‍ എന്നിവര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുകയായിരുന്നു. ഇത് പരിഗണിച്ച ഹൈകോടതി ഫെബ്രുവരി 19ന് കേസ് സിബിഐക്ക് കൈമാറാന്‍ ഉത്തരവിട്ടു. 

ജസ്‌ന തിരോധാനക്കേസ്; തട്ടിക്കൊണ്ടു പോയതാകാമെന്ന് സിബിഐ എഫ്‌ഐആര്‍

Keywords:  Thiruvananthapuram, News, Kerala, CBI, FIR, Missing, Jesna missing case; CBI has registered an FIR alleging that he may have been abducted
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script