ജയരാജനെ ആശുപത്രിയിലെത്തിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം പോലീസിന്‌

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജയരാജനെ ആശുപത്രിയിലെത്തിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം പോലീസിന്‌
കോഴിക്കോട്: കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെ സ്വന്തം വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന്റെ പൂര്‍ണ ഉത്തരവാദിത്തം പോലീസിനാണെന്ന് ജയില്‍ ഡി.ഐ.ജി. അദ്ദേഹം ആഭ്യന്തരമന്ത്രിക്ക് കൈമാറിയ റിപോര്‍ട്ടിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ പ്രോസിക്യൂഷന്‍ കോടതിയിലെടുത്ത നിലപാടിനെക്കുറിച്ച് പരിശോധിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ജയരാജനെ സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോയ സംഭവത്തില്‍ ജയില്‍ അധികൃതരുടെ ഭാഗത്ത് ഒരുവീഴ്ചയും ഉണ്ടായിട്ടില്ലെന്ന് ഡി.ഐ.ജി റിപോര്‍ട്ടില്‍ പറയുന്നു. വാഹനത്തിനും ഡ്രൈവര്‍ക്കും പുറമെ, ജയരാജന്റെ സഹായത്തിന് ഒരു തടവുകാരനെയും തടവുകാരന്റെ മേല്‍നോട്ടത്തിന് ഒരു വാര്‍ഡനെയും വിട്ടുനല്‍കിയിരുന്നു. വാഹനം തകരാറിലായയുടന്‍ ജയില്‍ സൂപ്രണ്ട് ഇന്‍ ചാര്‍ജിനെ ഡ്രൈവര്‍ ഫോണില്‍ ബന്ധപ്പെട്ടു.

തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ നിന്ന് സഹായമെത്തിക്കാന്‍ പോലീസിനോട് ആവശ്യപ്പെടുക അല്ലെങ്കില്‍ ടാക്സി വിളിക്കുക എന്ന നിര്‍ദേശമാണ് അദ്ദേഹം ഡ്രൈവര്‍ക്ക് നല്‍കിയത്. എന്നാല്‍ തൊട്ടുപുറകെയുണ്ടായിരുന്ന സ്വകാര്യ വാഹനത്തില്‍ കയറ്റിവിടുകയാണ് പോലീസ് ചെയ്തത്. എസ്കോര്‍ട്ട് ചുമതലയുണ്ടായിരുന്ന പോലീസിനായിരുന്നു ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തമെന്നും എ.ഡി.ജി.പി. അലക്സാണ്ടര്‍ ജേക്കബിനു നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാടെടുത്തിനെ കുറിച്ച് പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. എന്നാല്‍ പി ജയരാജന്‍ സ്വന്തം വാഹനത്തില്‍ യാത്രചെയ്തത് സ്വാഭാവികമായ കാര്യം മാത്രമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം എംവി ജയരാജന്‍ പറഞ്ഞു.

English Summery
Jayarajan's vehicle issue: All responsibilities lies in police
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia