SWISS-TOWER 24/07/2023

Martin George | ജയകൃഷ്ണൻ മാസ്റ്റർ വധക്കേസ് സിബിഐക്ക് വിടാത്തത് എന്തുകൊണ്ടെന്ന് ബിജെപി വ്യക്തമാക്കണമെന്ന് മാർടിൻ ജോർജ്

 


കണ്ണൂർ: (www.kvartha.com) യുവമോർച നേതാവ് കെടി ജയകൃഷ്ണൻ മാസ്റ്റർ വധവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് രണ്ടുപതിറ്റാണ്ടിന് ശേഷം വീണ്ടും  ചൂടുപിടിക്കുന്നു. ജയകൃഷ്ണൻ മാസ്റ്റർ കൊല്ലപ്പെട്ട മൊകേരി യുപി സ്കൂളിലെ ആറ് ബിയിൽ പഠിച്ച പാനൂർ കൂരാറയിലെ വിദ്യാർഥിനി ഷെസീ ന ജീവനൊടുക്കിയതിന് പിന്നാലെയാണ് ബിജെപിക്കെതിരെ അതിരൂക്ഷമായ വിമർശനവുമായി കോൺഗ്രസ് രംഗത്തുവന്നത്.
Aster mims 04/11/2022

തങ്ങളുടെ പാർടി എട്ടു വർഷമായി കേന്ദ്രം ഭരിച്ചിട്ടും സിബിഐ അന്വേഷണത്തിന് ബിജെപി തയ്യാറാകാത്തത് എന്ത് കൊണ്ടെന്ന് വ്യക്തമാക്കാൻ നേതൃത്വം തയ്യാറാകണമെന്ന് കണ്ണൂർ ഡിസിസി അധ്യക്ഷൻ അഡ്വ. മാർടിൻ ജോർജ് ആവശ്യപ്പെട്ടു. ഡിസിസി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമും ബിജെപിയും തമ്മിലുള്ള അന്തർധാര സജീവമായത് കൊണ്ടാണ് ജയകൃഷ്ണൻ മാസ്റ്റർ വധക്കേസിൽ സിബിഐ അന്വേഷണം നടക്കാത്തതെന്ന് മാർടിൻ ജോർജ് പറഞ്ഞു.

Martin George | ജയകൃഷ്ണൻ മാസ്റ്റർ വധക്കേസ് സിബിഐക്ക് വിടാത്തത് എന്തുകൊണ്ടെന്ന് ബിജെപി വ്യക്തമാക്കണമെന്ന്  മാർടിൻ ജോർജ്

ജയകൃഷ്ണൻ മാസ്റ്റർ വധക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന ബിജെപിയുടെ ആവശ്യം കോൺഗ്രസ് സ്വാഗതം ചെയ്യുകയാണ്. എട്ടു വർഷം മുമ്പ് സിബിഐ അന്വേഷണം നടത്താൻ യുഡിഎഫ് സർകാർ തീരുമാനിച്ചിരുന്നു. ആ തീരുമാനം നടപ്പാക്കാൻ ഇതുവരെ കേന്ദ്രത്തിലെ  ബിജെപി സർകാരിന് ആയിട്ടില്ല.
ഇത് സിപിഎം - ബിജെപി അന്തർധാരയുടെ ഭാഗമാണ്. മുഖ്യമന്ത്രി പിണറായി വിജയനെ സംസ്ഥാന ബിജെപിക്ക് ഭയമാണ്. കെ സുരേന്ദ്രൻ അതുകൊണ്ടാണ് സിബിഐ അന്വേഷണത്തിന് ആവശ്യപ്പെടാത്തത്.

കഴിഞ്ഞ ദിവസം പാനൂരിൽ ആത്മഹത്യ ചെയ്ത ഷെസീന ജയകൃഷ്ണൻ വധത്തിന്റെ ബാക്കിപത്രമാണ്. ഈ കേസിൽ പുനരന്വേഷണത്തിന് കുടുംബം ആവശ്യപ്പെട്ടാൽ നിയമസഹായം കോൺഗ്രസ് നൽകും. രാഷ്ട്രീയപരമായി ഇവരെ സംരക്ഷിക്കാൻ കോൺഗ്രസ് തയ്യാറാണ്. 16 കുട്ടികൾ അന്ന് ക്ലാസിലുണ്ടായിരുന്നു. ഇവരൊക്കെ അതിക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടലിൽനിന്നും ഇനിയും വിമുക്തരായിട്ടില്ലെന്നും മാർടിൻ ജോർജ് പറഞ്ഞു.

Keywords:  Kannur, News, Kerala, BJP, CBI, Politics, Congress, Jayakrishnan master murder: Congress against BJP.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia