SWISS-TOWER 24/07/2023

കുഞ്ഞാലിക്കുട്ടിയുടെ ലേഖനത്തിന്‌ പ്രാധാന്യം നല്‍കിയില്ല; ജനപഥം വീണ്ടും അച്ചടിക്കുന്നു

 


കുഞ്ഞാലിക്കുട്ടിയുടെ ലേഖനത്തിന്‌ പ്രാധാന്യം നല്‍കിയില്ല; ജനപഥം വീണ്ടും അച്ചടിക്കുന്നു
തിരുവനന്തപുരം: സര്‍ക്കാര്‍ പ്രസിദ്ധീകരണമായ ജനപഥത്തില്‍ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ലേഖനത്തിന്‌ പ്രാധാന്യം നല്‍കിയില്ലെന്ന ലീഗിന്റെ പരാതിയെത്തുടര്‍ന്ന്‌ ജനപഥം വീണ്ടും അച്ചടിക്കുന്നു. ജനപഥത്തിന്റെ വാര്‍ഷീക പതിപ്പാണ്‌ വീണ്ടും അച്ചടിക്കുന്നത്.

പതിപ്പില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചിയൂര്‍ രാധാകൃഷ്ണന്റേയും ധനമന്ത്രി കെ.എം മാണിയുടേയും ലേഖനത്തിനാണ്‌ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഇരുവരുടേയും ലേഖനത്തിന്‌ ശേഷമാണ്‌ കുഞ്ഞാലിക്കുട്ടിയുടെ ലേഖനം നല്‍കിയിരുന്നത്. ഇതാണ്‌ മുസ്ലീം ലീഗിന്റെ അതൃപ്തിക്ക് ഇടയാക്കിയത്. 

ഇതിനെത്തുടര്‍ന്ന്‌ കുഞ്ഞാലിക്കുട്ടിയുടെ ലേഖനം രണ്ടാമതായി ചേര്‍ത്ത് ജനപഥം വീണ്ടും അച്ചടിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

English Summery
Janapatham republished in order to give importance to article of Kunjalikutty. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia