Janamaithri Project | സര്‍കാര്‍ കൊണ്ടുവന്ന ജനമൈത്രി സുരക്ഷാ പദ്ധതി രാജ്യത്തിനാകെ മാതൃകയാണ്: മുഖ്യമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com) കമ്യൂനിറ്റി പൊലീസിംഗ് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി നമ്മുടെ നാട്ടില്‍ 2007ല്‍ അധികാരത്തിലിരുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍കാര്‍ കൊണ്ടുവന്ന ജനമൈത്രി സുരക്ഷാ പദ്ധതി ഇന്ന് രാജ്യത്തിനാകെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍ ശംസുദ്ദീന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുക, വയോജനങ്ങളുടെയും ആദിവാസി-ദുര്‍ബല ജനവിഭാഗങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തുക, അതിഥി തൊഴിലാളികളുടെ നിരീക്ഷണം തുടങ്ങി വിവിധ പദ്ധതികള്‍ ജനമൈത്രിയുടെ ഭാഗമായി ഫലപ്രദമായി നടപ്പിലാക്കിവരികയാണ്. ജനമൈത്രി സുരക്ഷാ പദ്ധതി ഇതിനകം എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. എല്ലാ സ്റ്റേഷനുകളിലും ജനമൈത്രി സുരക്ഷാ സമിതികളും, ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ജില്ലാ ഉപദേശക സമിതിയും രൂപീകരിച്ച് പ്രവര്‍ത്തിക്കണമെന്നും ജനപ്രതിനിധികളെയും പ്രദേശത്തെ പ്രമുഖ വ്യക്തികളെയും സമിതിയില്‍ ഉള്‍പെടുത്തണമെന്നുള്ള വ്യക്തമായ മാര്‍ഗനിര്‍ദേശം നിലവിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Janamaithri Project | സര്‍കാര്‍ കൊണ്ടുവന്ന ജനമൈത്രി സുരക്ഷാ പദ്ധതി രാജ്യത്തിനാകെ മാതൃകയാണ്: മുഖ്യമന്ത്രി

ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ ചുമതലയില്‍ സോഷ്യല്‍ പൊലീസിംഗ് ഡയറക്ടറേറ്റ് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തി പൊലീസ് സ്റ്റേഷനുകള്‍ ജനസൗഹൃദമാക്കി പൊലീസിനെ ജനകീയവല്‍ക്കരിക്കാനുള്ള നടപടികളാണ് സര്‍കാര്‍ സ്വീകരിച്ചിട്ടുള്ളത്. ജില്ലാതല പൊലീസ് കണ്‍സള്‍ടേറ്റീവ് കമിറ്റിയുടെ ലക്ഷ്യങ്ങള്‍ കമ്യൂനിറ്റി പൊലീസിംഗിലൂടെ കൈവരിക്കാന്‍ കഴിയുന്നത് കണക്കിലെടുത്താണ് പ്രസ്തുത കമിറ്റികള്‍ തുടരേണ്ടതില്ലെന്ന് തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Keywords: Thiruvananthapuram, News, Kerala, Police, Chief Minister, Janamaithri safety scheme introduced by the government that model for the whole country: Chief Minister.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia