SWISS-TOWER 24/07/2023

Prahlad Singh Patel | പത്തനംതിട്ട ജില്ലയിലെ ജല്‍ ജീവന്‍ മിഷന്‍ കര്‍മ പദ്ധതി രൂപവല്‍കരിച്ച് വേഗത്തിലാക്കണമെന്ന് കേന്ദ്ര സഹ മന്ത്രി

 


ADVERTISEMENT

പത്തനംതിട്ട: (www.kvartha.com) ജില്ലയിലെ ജല്‍ ജീവന്‍ മിഷന്‍ പ്രവര്‍ത്തനം കര്‍മ്മ പദ്ധതി രൂപവല്‍കരിച്ച് വേഗത്തിലാക്കണമെന്ന് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ-ജലശക്തി സഹമന്ത്രി പ്രഹ്‌ളാദ് സിംഗ് പട്ടേല്‍. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ പത്തനംതിട്ട ജില്ലയിലെ പുരോഗതി വിലയിരുത്താന്‍ പത്തനംതിട്ടയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Aster mims 04/11/2022

ജല്‍ ജീവന്‍ മിഷന് പുറമെ ശുചിത്വ മിഷന്‍, വ്യവസായ, ഭക്ഷ്യ സംസ്‌കരണ വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരുമായും ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തി. ജില്ലയിലെ അങ്കണവാടികള്‍, വിദ്യാലയങ്ങള്‍ എന്നീയിടങ്ങളിലെ ശുചിത്വ മിഷന്‍ പ്രവര്‍ത്തനങ്ങളെ കേന്ദ്ര സഹമന്ത്രി വിലയിരുത്തി. ഇത്തരം സ്ഥാപനങ്ങളില്‍ ജല്‍ജീവന്‍ പദ്ധതി നടപ്പിലാക്കണമെന്നും പ്രഹ്‌ളാദ് സിംഗ് പട്ടേല്‍ നിര്‍ദ്ദേശിച്ചു.

Prahlad Singh Patel | പത്തനംതിട്ട ജില്ലയിലെ ജല്‍ ജീവന്‍ മിഷന്‍ കര്‍മ പദ്ധതി രൂപവല്‍കരിച്ച് വേഗത്തിലാക്കണമെന്ന് കേന്ദ്ര സഹ മന്ത്രി

പത്തനംതിട്ടയിലെ വെളിയിട വിസര്‍ജന വിമുക്തമാക്കല്‍ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിയില്‍ നടത്തിയതിനെ കേന്ദ്ര സഹമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ അദ്ദേഹം കോഴഞ്ചേരി പഞ്ചായത്ത് അങ്കണവാടിയും സന്ദര്‍ശിച്ചു. അവലോകന യോഗത്തില്‍ ആന്റോ ആന്റണി എം പി, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, തിരുവല്ല സബ്കളക്ടര്‍ ശ്വേത നാഗര്‍കോട്ടി എന്നിവരും പങ്കെടുത്തു.

Keywords: Pathanamthitta, News, Kerala, Minister, Jal Jeevan Mission in Pathanamthitta District Action Plan should be formulated and expedited: Minister Prahlad Singh Patel.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia