KM Shaji | 'ലൈംഗിക ന്യൂനപക്ഷങ്ങളെ അടച്ചാക്ഷേപിച്ചില്ല'; ധാർമികതയും കുടുംബ സംവിധാനവും നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന സമൂഹത്തിൽ അരാജകത്വ അജൻഡ ഒളിച്ചുകടത്താൻ ശ്രമമെന്ന് കെഎം ശാജി
Jan 16, 2023, 10:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂർ: (www.kvartha.com) ലൈംഗിക ന്യൂനപക്ഷങ്ങളെ താൻ അടച്ചാക്ഷേപിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രടറിയും മുൻ എംഎൽഎയുമായ കെ എം ശാജി. മറ്റുള്ളവർ അവരുടെ മനോ വൈകൃതങ്ങൾക്ക് അനുസരിച്ച് അതിനെ വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എൽജിബിടിക്യു എന്നാല് ഏറ്റവും മോശമായ സ്വവര്ഗരതിയാണെന്നും അത് നാട്ടിൻപുറത്തെ തല്ലിപ്പൊളി പരിപാടിയാണെന്നുമുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങൾ വിവാദമായ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി ഫേസ്ബുക് പോസ്റ്റിലൂടെ കെ എം ശാജി രംഗത്തുവന്നത്.
ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ ഇവ മൂന്നും പ്രകൃതിവിരുദ്ധമാണ്. താൻ ഇവരെയാണ് പ്രശ്നവത്കരിച്ചത്. ട്രാൻസ്ജെൻഡറിനെ അവരുടെ ശരീരമേതാണോ അതിനനുസരിച്ച് അവരുടെ മനസിനെ ശരീരത്തിലേക്ക് പരിവർത്തിപ്പിക്കാനാവശ്യമായ ചികിത്സ, കൗൺസിലിംഗ് മുതലായവയിലൂടെ മാറ്റിയെടുക്കാനാണ് ശ്രമിക്കേണ്ടത്. മനസിന്റെ തോന്നലുകൾക്കനുസരിച്ച് അവരെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുക എന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
ഒരുവേള അവരെ കൂടുതൽ മാനസിക സംഘർഷങ്ങളിലേക്കും ജീവന് തന്നെ ഭീഷണിയാവുന്ന ശാരീരിക പ്രത്യാഘാതങ്ങളിലേക്കും വലിച്ചിഴക്കുകയാണ് ഇതുവഴി ചെയ്യുന്നത്. ഈ വിഭാഗത്തെ സമൂഹത്തിൽ നിന്ന് മാറ്റി പാർപ്പിക്കുകയല്ല വേണ്ടത്. അവരെ മുഖ്യധാരയിൽ ചേർത്ത് പിടിക്കണം. അവരെ ഒറ്റപ്പെടുത്തരുത്. അവർ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം നമുക്ക് മനസിലാക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വിഷയത്തെ വ്യക്തമായി തിരിച്ചറിഞ്ഞവർ സമൂഹത്തിൽ കുറവാണന്നത് യഥാർഥ്യമാണ്. ഇവർ ഒരു ലൈംഗിക ന്യൂനപക്ഷമായതിനാൽ അവരെ ചേർത്തുപിടിക്കണം എന്ന കേവലധാരണക്കും സഹതാപത്തിനുമപ്പുറം ഈ വിഷയത്തിൽ ഒളിഞ്ഞുകിടക്കുന്ന അജൻഡകളെയും ഇത് ഭാവിയിൽ സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെയും തിരിച്ചറിയാൻ പലർക്കും സാധിച്ചിട്ടില്ലെന്ന് അദ്ദേഹം കുറിച്ചു.
ധാർമികതയും കുടുംബ സംവിധാനവും നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്ന മഹാഭൂരിപക്ഷം വരുന്ന സമൂഹത്തിൽ സർകാർ സംവിധാനങ്ങളിലൂടെയും പാഠ്യപദ്ധതിയിലൂടെയും ഈ അരാജകത്വ അജൻഡ ഒളിച്ചുകടത്താൻ ശ്രമിക്കുന്നത് കണ്ടില്ലെന്ന് നടിക്കാൻ തനിക്കാവില്ല. വിശ്വാസി സമൂഹം ഇതിനെ ശക്തമായി തടയുക തന്നെ ചെയ്യും. അവരോടൊപ്പം ഈ പോരാട്ടത്തിൽ താനും പ്രസ്ഥാനവും ഉണ്ടാകും. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആരും കരുതേണ്ടതില്ലെന്നും ശാജി വ്യക്തമാക്കി.
കെ എം ശാജിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
Keywords: Kannur, News, Kerala, Facebook, Facebook Post, IUML leader KM Shaji about LGBTQ community.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


