പാര്‍ട്ടി ലീഡര്‍ സ്ഥാനം: ജേക്കബ് ഗ്രൂപ്പിലും ആഭ്യന്തര കലാപം

 


പാര്‍ട്ടി ലീഡര്‍ സ്ഥാനം: ജേക്കബ് ഗ്രൂപ്പിലും ആഭ്യന്തര കലാപം
കോട്ടയം: അന്തരിച്ച ടി.എം ജേക്കബ്‌ വഹിച്ചിരുന്ന പാര്‍ട്ടി ലീഡര്‍ സ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പില്‍ ആഭ്യന്തര കലാപം. പാര്‍ട്ടി ലീഡര്‍ സ്ഥാനം അനൂപ്‌ ജേക്കബിനു നല്‍കണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യത്തെ തുടര്‍ന്നാണ്‌ പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം രൂക്ഷമായത്. പാര്‍ട്ടി ലീഡര്‍ സ്ഥാനവും പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനവും അനൂപിന് നല്‍കേണ്ടതില്ലെന്ന് ജോണി നെല്ലൂരിനെ അനുകൂലിക്കുന്നവര്‍ അഭിപ്രായപ്പെട്ടതോടെയാണ്‌ പ്രശ്നം ഉടലെടുത്തത്. ഇതോടെ യോഗം തീരുമാനമെടുക്കാതെ പിരിയുകയായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പുരുഷോത്തമനാണ് അനൂപിനെ പാര്‍ട്ടി ലീഡറാക്കണമെന്ന പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ പാര്‍ട്ടി ലീഡര്‍ സ്ഥാനം കൂടി അനൂപ് ആവശ്യപ്പെടുന്നത് അഹന്തയാണെന്ന് ജോണി നെല്ലൂര്‍ യോഗത്തില്‍ പറഞ്ഞു. അനൂപ് പാര്‍ട്ടി ലീഡറായാല്‍ ചെയര്‍മാന്‍ സ്ഥാനത്ത് തുടരില്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. ഒടുവില്‍ തീരുമാനം അനൂപ് ജേക്കബ്ബിനും ജോണി നെല്ലൂരിനും വിട്ട് യോഗം പിരിഞ്ഞു.

English Summery
Issue over party leadership in Jacob group.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia