ADVERTISEMENT
തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെചൊല്ലി കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ തര്‍ക്കം മുറുകുന്നു. രാജ്യസഭാ സീറ്റിനുവേണ്ടി ജോസഫ് വിഭാഗം രംഗത്തിറക്കിയ ഫ്രാന്‍സിസ് ജോര്‍ജ്ജ് പിസി ജോര്‍ജ്ജിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്.
അതേസമയം രാജ്യസഭാ സീറ്റ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ജോയ് എബ്രഹാമിന് നല്‍കണമെന്നാണ് മാണിയെ അനുകൂലിക്കുന്ന ഒരു വിഭാഗത്തിനുള്ളത്. നേരത്തെ രാജ്യസഭാ സീറ്റ് ഫ്രാന്‍സിസ് ജോര്‍ജ്ജിനു നല്‍കുമെന്ന സൂചനകള്‍ നല്‍കിയ പി.ജെ. ജോസഫിന്റെ പ്രസ്താവന കേരള കോണ്‍ഗ്രസ് എമ്മിനുള്ളിലെ പ്രമുഖരെ ചൊടിപ്പിച്ചിരുന്നു.
ഫ്രാന്‍സിസ് ജോര്‍ജ്ജിനു സീറ്റു നല്‍കുന്നതു പരിഗണിക്കുമെന്ന ജോസഫിന്റെ പ്രസ്താവനയ്ക്കെതിരെ പി.സി ജോര്‍ജ്ജ പ്രതികരിച്ചതോടെ വിഷയം വീണ്ടും കത്തി. സീറ്റിനായി എല്ലാവരെയും പരിഗണിക്കുമെന്ന് പറഞ്ഞ് കെ.എം.മാണി തന്നെ പീന്നീട് രംഗത്തെത്തിയെങ്കിലും ജോസഫ് വിഭാഗത്തിന്റെ അവകാശവാദം അംഗീകരിക്കില്ലെന്ന നിലപാടാണ് കേരള കോണ്‍ഗ്രസ് എമ്മിനുള്ളിലെ പ്രമുഖര്‍ക്കുള്ളത്.
ഈ വിഷയത്തില്‍ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ പി.സി. ജോര്‍ജ്ജിനെതിരെ പരസ്യവിമര്‍ശനം നടത്തി ഫ്രാന്‍സിസ് ജോര്‍ജ്ജ് നേരിട്ട് രംഗത്തെത്തിയതോടെ പാര്‍ട്ടിക്കുള്ളിലെ വിവാദം പരസ്യമാവുകയാണ്.

English Summery
Issue about Rajyasabha Seat in Mani group
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.