രാജ്യസഭാ സീറ്റിനെ ചൊല്ലി മാണിഗ്രൂപ്പില്‍ തര്‍ക്കം മുറുകുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

രാജ്യസഭാ സീറ്റിനെ ചൊല്ലി മാണിഗ്രൂപ്പില്‍ തര്‍ക്കം മുറുകുന്നു
തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെചൊല്ലി കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ തര്‍ക്കം മുറുകുന്നു. രാജ്യസഭാ സീറ്റിനുവേണ്ടി ജോസഫ് വിഭാഗം രംഗത്തിറക്കിയ ഫ്രാന്‍സിസ് ജോര്‍ജ്ജ് പിസി ജോര്‍ജ്ജിനെതിരെ രൂക്ഷമായ വിമര്‍ശനമാണ്‌ നടത്തിയത്.

അതേസമയം രാജ്യസഭാ സീറ്റ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ജോയ് എബ്രഹാമിന് നല്‍കണമെന്നാണ് മാണിയെ അനുകൂലിക്കുന്ന ഒരു വിഭാഗത്തിനുള്ളത്. നേരത്തെ രാജ്യസഭാ സീറ്റ് ഫ്രാന്‍സിസ് ജോര്‍ജ്ജിനു നല്‍കുമെന്ന സൂചനകള്‍ നല്‍കിയ പി.ജെ. ജോസഫിന്റെ പ്രസ്താവന കേരള കോണ്‍ഗ്രസ് എമ്മിനുള്ളിലെ പ്രമുഖരെ ചൊടിപ്പിച്ചിരുന്നു.

ഫ്രാന്‍സിസ് ജോര്‍ജ്ജിനു സീറ്റു നല്‍കുന്നതു പരിഗണിക്കുമെന്ന ജോസഫിന്റെ പ്രസ്താവനയ്ക്കെതിരെ പി.സി ജോര്‍ജ്ജ പ്രതികരിച്ചതോടെ വിഷയം വീണ്ടും കത്തി. സീറ്റിനായി എല്ലാവരെയും പരിഗണിക്കുമെന്ന് പറഞ്ഞ് കെ.എം.മാണി തന്നെ പീന്നീട് രംഗത്തെത്തിയെങ്കിലും ജോസഫ് വിഭാഗത്തിന്റെ അവകാശവാദം അംഗീകരിക്കില്ലെന്ന നിലപാടാണ് കേരള കോണ്‍ഗ്രസ് എമ്മിനുള്ളിലെ പ്രമുഖര്‍ക്കുള്ളത്.

ഈ വിഷയത്തില്‍ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ പി.സി. ജോര്‍ജ്ജിനെതിരെ പരസ്യവിമര്‍ശനം നടത്തി ഫ്രാന്‍സിസ് ജോര്‍ജ്ജ് നേരിട്ട് രംഗത്തെത്തിയതോടെ പാര്‍ട്ടിക്കുള്ളിലെ വിവാദം പരസ്യമാവുകയാണ്.

English Summery
Issue about Rajyasabha Seat in Mani group
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script