ബന്ധു നിയമനം: ഉമ്മന്‍ ചാണ്ടി അടക്കം 10 പേര്‍ക്കെതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ ഉത്തരവ്

 


തിരുവനന്തപുരം: (www.kvartha.com 23/12/2016) യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തെ ബന്ധുനിയമനങ്ങളില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം 10 പേര്‍ക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. ഉമ്മന്‍ ചാണ്ടിക്കും, അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ആറ് മന്ത്രിമാര്‍ക്കും മൂന്ന് എം എല്‍ എമാര്‍ക്കുമെതിരെയാണ് അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവായത്.

ബന്ധു നിയമനം: ഉമ്മന്‍ ചാണ്ടി അടക്കം 10 പേര്‍ക്കെതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ ഉത്തരവ്

മുന്‍മന്ത്രിമാരായ വി എസ് ശിവകുമാര്‍, അനൂപ് ജേക്കബ്, രമേശ് ചെന്നിത്തല, പി കെ ജയലക്ഷ്മി, കെ സി ജോസഫ്, കെ എം മാണി, എം എല്‍ എമാരായ എം പി വിന്‍സെന്റ്, ആര്‍ സെല്‍വരാജ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. ഫെബ്രുവരി ആറിനകം റിപോര്‍ട്ട് സമര്‍പിക്കാനാണ് നിര്‍ദേശം.

റിപോര്‍ട്ട് പരിശോധിച്ച ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കും. ആരൊക്കെയാണ് അനധികൃതമായി ബന്ധുക്കളെ നിയമിച്ചത്, ഇക്കാര്യത്തില്‍ ഏതൊക്കെ മാനദണ്ഡങ്ങളാണ് ലംഘിക്കപ്പെട്ടത് തുടങ്ങിയ വിഷയങ്ങളാകും അന്വേഷണത്തിന്റെ പരിധിയില്‍ വരുക.

യു ഡി ഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന ബന്ധു നിയമനത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (സ്‌കറിയ തോമസ്) നേതാവായ എ ച്ച് ഹഫീസ് നല്‍കിയ ഹര്‍ജിയില്‍ എന്‍ക്വയറി കമ്മീഷന്‍ കൂടിയായ തിരുവനന്തപുരം സ്‌പെഷ്യല്‍ കോടതി ജഡ്ജി എ ബദറുദീനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Keywords : Thiruvananthapuram, Oommen Chandy, Investigates, Vigilance Court, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia