ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇടുക്കി: (www.kvartha.com 22/02/2015) സാഹസികര്‍ക്ക് ഹരം പകര്‍ന്ന് വാഗമണ്ണില്‍ രാജ്യാന്തര പാരാഗ്ലൈഡിങ് കാര്‍ണിവലിന് തുടക്കമായി. ഇ.എസ് ബിജിമോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 70 ഓളം സാഹസിക പൈലറ്റുമാര്‍ പങ്കെടുക്കുന്ന ഗ്ലൈഡിങ് ജില്ലാ കലക്ടര്‍ ഇന്‍ ചാര്‍ജ് വി.ആര്‍ മോഹനന്‍പിള്ള ഫല്‍ഗ് ഓഫ് ചെയ്തു. പ്രാദേശിക തലത്തില്‍ സാഹസിക പൈലറ്റമാരെ വാര്‍ത്തെടുക്കാന്‍ പരിശീലന കേന്ദ്രം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടേയും ആഭിമുഖ്യത്തില്‍ ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
ഇക്കോ ടൂറിസം ഡയറക്ടര്‍ ജോസഫ് തോമസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കാറ്റിന്റെ ഗതി അനുകൂലമല്ലാതിരുന്നതിനെത്തുടര്‍ന്ന് ഉദ്ഘാടനവേദി കോലാഹലമേടിലെ ഗ്ലൈഡിങ് പോയിന്റില്‍ നിന്ന് പൈന്‍ വാലി ഹില്ലിലേക്കു മാറ്റുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ കാറ്റിന്റെ ഗതി അനൂകൂലമാകുമെന്നും ഗ്ലൈഡിങ് പൂര്‍ണതോതില്‍ ഉണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു.

Keywords : Idukki, Kerala, Travel & Tourism, Vagaman.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.