International Day | നോർക്ക റൂട്ട്‌സ് ലോകകേരള സഭ അന്താരാഷ്ട്ര പ്രവാസി ദിനാചരണം 18ന് കോഴിക്കോട്

 
International Migrant Day Celebration by NORK Roots on 18th at Kozhikode
International Migrant Day Celebration by NORK Roots on 18th at Kozhikode

Logo Credit: Facebook/ NORKA Roots

● രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദേശം നൽകും. 
● കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അന്താരാഷ്ട്ര പ്രവാസി ദിനാചരണം ഉദ്ഘാടനം ചെയ്യും. 
● അഹമ്മദ് ദേവർകോവിൽ എംഎൽഎ, നോർക്ക വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി എന്നിവർ സംസാരിക്കും. 

കോഴിക്കോട്: (KVARTHA) നോർക്ക റൂട്ട്‌സ് ലോക കേരള സഭ സെക്രട്ടറിയേറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രവാസി ദിനാചരണം ഡിസംബർ 18ന് രാവിലെ 10 മുതൽ വൈകിട്ട് ആറുവരെ കോഴിക്കോട് ഹോട്ടൽ മലബാർ പാലസിൽ നടക്കും. രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദേശം നൽകും. 

കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അന്താരാഷ്ട്ര പ്രവാസി ദിനാചരണം ഉദ്ഘാടനം ചെയ്യും. നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. അഹമ്മദ് ദേവർകോവിൽ എംഎൽഎ, നോർക്ക വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി എന്നിവർ സംസാരിക്കും. 10.30ന് നോർക്ക പദ്ധതികളുടെ അവതരണം നോർക്ക ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി നിർവഹിക്കും. 10.40ന് നോർക്ക പദ്ധതി ഗുണഭോക്താക്കൾ അനുഭവം പങ്കുവയ്ക്കും. 

11.30ന് പ്രവാസവും നോർക്കയും: ഭാവി ഭരണനിർവഹണം എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ നോർക്ക പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.വി. അബ്ദുൾ ഖാദർ, എംജി സർവകലാശാല ഐയുസിഎസ്എസ്ആർഇ ഡയറക്ടർ ഡോ.കെ.എം. സീതി, എൻആർഐ കമ്മിഷൻ മെമ്പർ പി.എം. ജാബിർ, സിഐഎംഎസ് എക്‌സിക്യുട്ടീവ് ഡയറക്ടർ റഫീഖ് റാവുത്തർ, മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ വി. മുസഫർ അഹമ്മദ്, ഫ്‌ളേം സർവകലാശാല അസിസ്റ്റൻഡ് പ്രഫസർ ഡോ. ദിവ്യ ബാലൻ എന്നിവർ സംസാരിക്കും. നോർക്ക വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി മോഡറേറ്ററാകും.

ഉച്ചകഴിഞ്ഞ് രണ്ടിന് മാറുന്ന കുടിയേറ്റത്തിലും പുനരധിവാസത്തിലും പ്രവാസി സംഘടനകളുടെ പങ്ക് എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ കേരള പ്രവാസി സംഘം പ്രസിഡന്റ് ഗഫൂർ പി ലില്ലിസ്, പ്രവാസി കോൺഗ്രസ് പ്രസിഡന്റ് ദിനേശ് ചന്ദന, പ്രവാസി ഫെഡറേഷൻ പ്രസിഡന്റ് ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ, ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് നിസാർ തളങ്കര, മറ്റ് പ്രവാസി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും. ലോക കേരള സഭ സെക്രട്ടറിയേറ്റ് ഡയറക്ടർ ആസിഫ് കെ യൂസഫ് മോഡറേറ്ററാകും.

വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം കെ.ടി. ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. നോർക്ക റൂട്ട്‌സ് ഡയറക്ടർ ഒ.വി. മുസ്തഫ അധ്യക്ഷത വഹിക്കും. കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ്, ബാങ്ക് ഓഫ് ബറോഡ ഹെഡ് കേരള സോൺ ജനറൽ മാനേജർ ശ്രീജിത് കൊട്ടാരത്തിൽ, ലോക കേരള സഭ സെക്രട്ടറിയേറ്റ് ഡയറക്ടർ ആസിഫ് കെ യൂസഫ്, നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി എന്നിവർ സംസാരിക്കും. ലോകകേരളസഭ അംഗങ്ങൾ, പ്രവാസി സംഘടനകളുടെ പ്രതിനിധികൾ, നോർക്ക പദ്ധതികളുടെ ഗുണഭോക്താക്കൾ,  പ്രവാസികൾ എന്നിവർ പരിപാടികളിൽ പങ്കെടുക്കും. 4.45ന് മെഹ്ഫിൽ -  ഷിഹാബും ശ്രേയയും നേതൃത്വം നൽകും.

 #NORKRoots, #InternationalMigrantDay, #Kozhikode, #MigrantWelfare, #KeralaEvents, #PinarayiVijayan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia