കെട്ടിടങ്ങളില്‍ ചില്ലുവാതില്‍ സ്ഥാപിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം: പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് എറണാകുളം ജില്ലാ ഭരണകൂടം

 


ADVERTISEMENT


കൊച്ചി: (www.kvartha.com 18.06.2020) കെട്ടിടങ്ങളുടെ ചില്ലുവാതില്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് എറണാകുളം ജില്ലാ ഭരണകൂടം. കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ ബാങ്കിന്റെ ചില്ലുവാതില്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. ഷോപ്പിങ്ങ് മാളുള്‍പ്പടെ എല്ലാ വാണിജ്യ ധനകാര്യ സ്ഥാപനങ്ങളിലും ചില്ലു വാതിലുകളില്‍ തിരിച്ചറിയാന്‍ പാകത്തിന് ശ്രദ്ധ പതിക്കുന്ന സ്റ്റിക്കറുകള്‍ പതിപ്പിക്കണം. വാതിലുകളിലോ മുറികള്‍ വേര്‍തിരിക്കുന്ന ഇടങ്ങളിലോ, വലിയ കഷ്ണങ്ങളായി പൊട്ടാന്‍ സാധ്യതയുള്ള അനീല്‍ഡ് ഗ്ലാസുകളുടെ ഉപയോഗം നിരോധിച്ചിരിക്കുന്നു.

വാതില്‍ തുറക്കേണ്ട ദിശ എല്ലാവര്‍ക്കും മനസിലാകുന്ന ഭാഷയില്‍ വലിയ അക്ഷരങ്ങളില്‍ എഴുതി വയ്ക്കണം. നിലവില്‍ലസ്ഥാപനങ്ങളില്‍ അനീല്‍ഡ് ഗ്ലാസുകള്‍ സ്ഥാപിച്ചവര്‍ 45 ദിവസത്തിനകം ടെംപേഡ്/ ടെഫന്‍ഡ് ഗ്ലാസിലേക്ക് മാറാനും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. ബാങ്കിന് മുന്നിലെ വാതിലില്‍ ഇടിച്ച് ഗ്ലാസ് പൊട്ടി വീണ് വയറില്‍ തുളച്ച് കയറി കൂവപ്പാടി ചേലക്കാട്ടില്‍ ബൈജു പോളിന്റെ ഭാര്യ ബീനയാണ് മരിച്ചത്. പെരുമ്പാവൂര്‍ എ എം റോഡിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിലായിരുന്നു സംഭവം. തൊട്ടടുത്തുള്ള പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ ഇവരെ എത്തിച്ചപ്പോഴേയ്ക്കും മരിച്ചു.

കെട്ടിടങ്ങളില്‍ ചില്ലുവാതില്‍ സ്ഥാപിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം: പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് എറണാകുളം ജില്ലാ ഭരണകൂടം

Keywords:  Kochi, News, Kerala, Glass, Buildings, Instructions, Glass doors, instructions for implementing glass doors in buildings 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia