Wildlife | മസ്തകത്തില്‍ പരുക്കേറ്റ കാട്ടാനയെ അനിമല്‍ ആംബുലന്‍സിലേക്ക് മാറ്റി; കോടനാട്ടിലെത്തിച്ചശേഷം വിദഗ്ധ ചികിത്സ നല്‍കും

 
Athirappilly injured wild elephant rescue mission latest news primary treatment elephant ambulance
Athirappilly injured wild elephant rescue mission latest news primary treatment elephant ambulance

Photo Credit: Screenshot from a Instagram Video by Aana Kazhchakalum Viseshangalum

● കോന്നി സുരേന്ദ്രന്‍, വിക്രം, കുഞ്ചു എന്നീ കുങ്കി ആനകളാണ് ദൗത്യത്തിലുണ്ടായിരുന്നത്. 
● നിലത്തുവീണ സമയത്ത് ആനയ്ക്ക് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു.
● മസ്തകത്തിലെ മുറിവില്‍ പുഴുക്കളെ കണ്ടെത്തിയതോടയാണ് ആനയെ ചികിത്സിക്കാന്‍ തീരുമാനിച്ചത്. 

തൃശൂര്‍: (KVARTHA) അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ പരുക്കേറ്റ കാട്ടാനക്ക് കോടനാട്ടിലെത്തിച്ചശേഷം വിദഗ്ധ ചികിത്സ ഉറപ്പാക്കും. ആനയുമായി ആനിമല്‍ ആംബുലന്‍സ് കോടനാട്ടേക്ക് പുറപ്പെട്ടു. മയക്കുവെടിയേറ്റ് മയങ്ങി വീണ ആന പ്രാഥമിക ചികിത്സക്കുശേഷം കുങ്കിയാനകളുടെ സഹായത്തോടെയാണ് എഴുന്നേറ്റുനിന്നത്. കുങ്കി ആനകളുടെ സഹായത്തോടെയാണ് അനിമല്‍ ആംബുലന്‍സിലേക്ക് കയറ്റിയശേഷം കോടനാട്ടിലേക്ക് കൊണ്ടുപോയത്. കോന്നി സുരേന്ദ്രന്‍, വിക്രം, കുഞ്ചു എന്നീ കുങ്കി ആനകളാണ് ദൗത്യത്തിലുണ്ടായിരുന്നത്. 

രാവിലെ 7.15 ഓടെയാണ് അതിരപ്പള്ളിയില്‍ മസ്തകത്തിന് പരുക്കേറ്റ കൊമ്പനെ മയക്കുവെടിവെച്ചത്. പിന്നാലെ 15 മിനിറ്റിനുള്ളില്‍ ആന നിലത്തേക്ക് വീഴുകയായിരുന്നു. പരുക്കേറ്റ് അവശ നിലയിലുള്ള ആന മയക്കുവെടിയേറ്റ് വീണത് ആശങ്ക ഉയര്‍ത്തിയിരുന്നെങ്കിലും പ്രാഥമിക ചികിത്സയ്ക്കുശേഷം കുങ്കിയാനകളുടെ സഹായത്തോടെ ആനയെ എഴുന്നേല്‍പ്പിക്കാനായി. 

നിലത്തുവീണ സമയത്ത് ആനയ്ക്ക് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. ആനയ്ക്ക് ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെ നല്‍കി. മസ്തകത്തിലെ മുറിവില്‍ ഡോക്ടര്‍മാര്‍ മരുന്നുവെച്ചു. മസ്തകത്തിലെ മുറിവില്‍ പുഴുക്കളെ കണ്ടെത്തിയതോടയാണ് ആനയെ പിടികൂടി ചികിത്സിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത്. 

ഈഴാറ്റുമുഖം ഗണപതി എന്ന മറ്റൊരു കൊമ്പനെ ചാരിയായിരുന്നു മയക്കുവെടിയേറ്റ ആന മുന്നോട്ടു പോയിരുന്നത്. വനംവകുപ്പ് ജീവനക്കാര്‍ പടക്കം പൊട്ടിച്ചതോടെ ഗണപതി മസ്തകത്തില്‍ പരുക്കേറ്റ കൊമ്പനെ തട്ടിയിട്ട ശേഷം മുന്നോട്ടു ഓടിപ്പോയി. ഇതോടെയാണ് ആന നിലത്ത് വീണത്. ജെസിബി ഉപയോഗിച്ച് വഴി തുരന്ന ശേഷമാണ് ആനയെ അനിമല്‍ ആംബുലന്‍സിലേക്ക് മാറ്റിയത്. ഡോ. അരുണ്‍ സഖറിയ അടക്കം 25 അംഗ സംഘമാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.

അതേസമയം, അതിരപ്പള്ളിയില്‍ നിന്ന് പിടിച്ച കൊമ്പനെ പാര്‍പ്പിക്കാനുള്ള കൂട് എറണാകുളം കപ്രിക്കാട്ടെ വനം വകുപ്പ് കേന്ദ്രത്തില്‍ ഒരുങ്ങിയിട്ടുണ്ട്. പുതിയ കൂടിന്റെ ബല പരിശോധനയും പൂര്‍ത്തിയായി. കോടനാട് എത്തിച്ച് ആനയ്ക്ക് വിദഗ്ധ ചികിത്സ നല്‍കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുക.

An elephant with head injuries in Athirapally is being transported to Kodanad for specialized treatment. The elephant was tranquilized and given first aid before being moved to the animal ambulance with the help of Kumki elephants. The decision to capture and treat the elephant was made after worms were found in its wound.

#KeralaElephant #WildlifeRescue #AnimalWelfare #Athirapally #Kodanad #ForestDepartment

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia