ഇന്ത്യാവിഷന്‍ പ്രതിസന്ധി പരിഹരിക്കാന്‍ വന്നവര്‍ മുനീറിനോട് ഇടഞ്ഞു മടങ്ങി

 


തിരുവനന്തപുരം: ഇന്ത്യാവിഷന്‍ ടി.വി ചാനലില്‍ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി. കേരളത്തിലെ ദൃശ്യമാധ്യമ രംഗത്ത് പുതിയ തരംഗം സൃഷ്ടിച്ച ആദ്യ മലയാളം ന്യൂസ് ചാനലിനെ നിലനിര്‍ത്താന്‍ ചെയര്‍മാനും പഞ്ചായത്ത്, സാമൂഹ്യനീതി മന്ത്രിയുമായ ഡോ. എം.കെ മുനീര്‍ തീവ്രയത്‌നം തുടങ്ങിയിട്ടുമുണ്ട്. എന്നാല്‍ നിക്ഷേപകരായി വരാന്‍ തയ്യാറായ ചിലരുടെ താല്‍പര്യങ്ങളും മുനീറിന്റെ താല്‍പര്യങ്ങളും തമ്മില്‍ ചേരാതെ വന്നതോടെ ശ്രമങ്ങള്‍ പാഴായെന്നാണു വിവരം.

100 കോടി മുതല്‍മുടക്കി ഇന്ത്യാവിഷനെ മുന്‍നിര ചാനലാക്കാന്‍ സഹകരിക്കാമെന്ന വാഗ്ദാനവുമായി മുനീറിന്റെ ശ്രമങ്ങളോടു പ്രതികരിച്ച പ്രമുഖ വ്യവസായ ഗ്രൂപ്പാണ് ഇതില്‍ ഏറ്റവും വലിയ നിക്ഷേപകര്‍. മുനീര്‍ ചെയര്‍മാന്‍ സ്ഥാനത്തു തുടരുന്നതിനോടു വിയോജിപ്പില്ലാത്ത ആ ഗ്രൂപ്പിനു പക്ഷേ, ചാനലിലെ മറ്റൊരു പ്രമുഖന്‍ തുടരുന്നതിനോടു താല്‍പര്യമില്ല.

ഇന്ത്യാവിഷന്‍ പ്രതിസന്ധി പരിഹരിക്കാന്‍ വന്നവര്‍ മുനീറിനോട് ഇടഞ്ഞു മടങ്ങിമുനീര്‍ മുഴുവന്‍ സമയം ശ്രദ്ധിക്കാത്ത സാഹചര്യത്തില്‍ ചാനലിന്റെ ഭരണം നിയന്ത്രിക്കുന്ന ഈ പ്രമുഖനെ മാറ്റി തങ്ങള്‍ക്ക് പൂര്‍ണ നിയന്ത്രണമുള്ള ഭരണസമിതി വേണം എന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. മാത്രമല്ല, എഡിറ്റോറിയല്‍ വിഭാഗത്തിലും ചില പുതിയ പ്രമുഖരെ അവര്‍ നിര്‍ദേശിച്ചു. വമ്പന്‍ ശമ്പളം കൊടുത്ത് അവരെ കൊണ്ടുവരാനുള്ള സന്നദ്ധതയും അറിയിച്ചെങ്കിലും മുനീര്‍ വഴങ്ങിയില്ല. അതോടെ 100 കോടി വാഗ്ദാനം ചെയ്തവര്‍ പിന്നോട്ടു പോയി. ഇതേവിധത്തില്‍ മറ്റു ചില നിക്ഷേപകരും മുന്നോട്ടുവെച്ച ഉപാധികള്‍ മുനീറിനു സ്വീകാര്യമായിരുന്നില്ല.

എഡിറ്റോറിയല്‍ വിഭാഗം മേധാവിയുമായി മുനീര്‍ പഴയതുപോലെ രസത്തിലല്ല എന്നും ഭരണ വിഭാഗം മേധാവിയും എഡിറ്റോറിയല്‍ വിഭാഗം മേധാവിയും തമ്മിലുള്ള ഭിന്നത ചാനലിലും പുറത്ത് മാധ്യമ രംഗത്തും പാട്ടാണ്. പക്ഷേ, മുനീറിനു രണ്ടുപേരെയും സംരക്ഷിക്കാതിരിക്കാന്‍ കഴിയാത്ത സാഹചര്യമാണു നിലവിലെന്നാണ് സൂചന. രാഷ്ട്രീയമായി മുനീറിന്റെ നിലനില്‍പിനു ദോഷകരമാകാവുന്ന ചില വിവരങ്ങള്‍ ഇരുവരുടെയും പക്കല്‍ ഉള്ളതാണത്രേ കാരണം.

നിക്ഷേപകരായി വന്ന് ഇടക്കാലത്ത് ഇന്ത്യാവിഷനെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റിയ പ്രമുഖ സ്വകാര്യ ഫിനാന്‍സ് കമ്പനി പിന്മാറിയതോടെയാണ് ഇപ്പോഴത്തെ പ്രതിസന്ധി രൂപപ്പെട്ടത്. ഇപ്പോഴും പൂര്‍ണമായി ചാനല്‍ വിട്ടിട്ടില്ലാത്ത അവരെ പഴയതുപോലെ ഉറപ്പിച്ചു നിര്‍ത്താനും ശ്രമമുണ്ട്.

ഇന്ത്യാവിഷന്‍ പ്രതിസന്ധി പരിഹരിക്കാന്‍ വന്നവര്‍ മുനീറിനോട് ഇടഞ്ഞു മടങ്ങിഅതിനിടെ, ഇന്ത്യാവിഷനിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇറങ്ങിത്തിരിക്കേണ്ടി വന്നതോടെ ഭരണത്തിലും മുനീറിന്റെ ശ്രദ്ധ കുറഞ്ഞുവെന്ന പരാതി മുസ്ലിം ലീഗ് തലത്തില്‍ ഉയര്‍ന്നിട്ടുണ്ട്. ദിവസങ്ങളായി ഡല്‍ഹിയില്‍ തങ്ങുന്ന മുനീറിന് സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യമായ പരിപാടികളൊന്നും അവിടെയില്ലതാനും. ചാനലിന് പണം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഡല്‍ഹി യാത്രയും എന്ന് അറിയുന്നു.

കാര്യങ്ങള്‍ മാറിമറിഞ്ഞതോടെ മുനീറും ചില പ്രവാസികളും ചേര്‍ന്ന് തുടങ്ങാനിരുന്ന മലയാള സാഹിത്യ, രാഷ്ട്രീയ മാസികയും തല്‍ക്കാലം ഉണ്ടാകില്ലെന്നുറപ്പായി. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എസ്. ജയചന്ദ്രന്‍ നായരെയാണ് ഇതിന്റെ പത്രാധിപരായി നിശ്ചയിച്ചിരുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords : Thiruvananthapuram, India Vision, Channel, Minister, M.K.Muneer, Kerala, Editorial Board, Muslim League, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia