Police | മുഖ്യമന്ത്രിയെ വിമാനത്തിനുളളില്‍ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന കേസ്: കുറ്റപത്രം സമര്‍പിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി പൊലീസ് തേടുന്നു
                                                 Mar 21, 2023, 20:34 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്കുളള യാത്രയ്ക്കിടെ മുഖ്യമന്ത്രിയെ പിണറായി വിജയനെ വിമാനത്തിനുളളില്‍ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍കാരിന്റെ അനുമതി തേടാന്‍ പൊലീസ് ഒരുങ്ങുന്നു. പ്രതകള്‍ക്കെതിരെ വ്യോമയാന നിയമ പ്രകാരമുളള വകുപ്പു ചുമത്തിയത് കൊണ്ടു കുറ്റപത്രത്തിന് കേന്ദ്ര അനുമതി വേണമെന്നുളളതിനാലാണ് ഈ നീക്കം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 
 
  സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടു വിവാദങ്ങളുടെ ഉയര്‍ന്ന അവസരത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. മുഖ്യമന്ത്രിക്കെതിരായസമരത്തിന്റെ ഭാഗമായിരുന്നു പ്രതിഷേധം. വിമാനയാത്രയ്ക്കിടെ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍മജീദ്, നവീന്‍കുമര്‍, സുനീത്നാരായണന്‍ എന്നിവര്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഗൂഡാലോചനയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥനെയും പ്രതി ചേര്‍ത്തിരുന്നു.  
  ഇന്‍ഡിഗോ വിമാനത്തിലെ  ഉദ്യോഗസ്ഥര്‍, വിമാനത്താവളത്തിലെ ജീവനക്കാര്‍, യാത്രക്കാര്‍ എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. പ്രതികളില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധന ലഭിച്ചതിന് ശേഷം പൊലിസ് പ്രൊസിക്യൂഷന്‍ അനുമതി തേടും. ഈ മാസം തന്നെ ഫോറന്‍സിക് റിപോര്‍ട് നല്‍കണമെന്ന് പ്രത്യേക സംഘം ഫോറന്‍സിക് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ പി ജയരാജന്‍ അക്രമിച്ച കേസില്‍ റിപോര്‍ട് കോടതിയില്‍ വൈകാതെ സമര്‍പിക്കും. 
 
  Keywords:  Kannur, News, Kerala, Chief Minister, Police, Incident that trying to attack the Chief Minister inside the plane. 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
