Threatening | വിദ്യാര്‍ഥികളെ കയറ്റാതെ മഴയത്ത് നിര്‍ത്തിയ സംഭവം: വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ക്ക് ജീവനക്കാരുടെ വാട്സ്ആപ് വധഭീഷണിയെന്ന് പരാതി

 


തലശേരി: (www.kvartha.com) തലശേരി പഴയബസ് സ്റ്റാന്‍ഡില്‍ സ്വകാര്യബസില്‍ കയറ്റാതെ വിദ്യാര്‍ഥികളെ മഴയത്ത് നിര്‍ത്തിയ സംഭവത്തില്‍ ഇടപെട്ട എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ബസ് ജീവനക്കാര്‍ ഭീഷണി മുഴക്കിയതായി പരാതി. പ്രതിഷേധിക്കുന്നവരുടെ ദേഹത്തുകൂടി വാഹനം കയറ്റിയിറക്കണമെന്ന് ബസ് ജീവനക്കാര്‍ പറയുന്ന ശബ്ദരേഖ പുറത്തായി. ബസ് ജീവനക്കാരുടെ വാട്ട്സ്ആപ്പ് ഗ്രൂപിലണ് സന്ദേശം വന്നത്.

ബസുകള്‍ക്കെതിരെ പ്രതികരിക്കാന്‍ എല്ലാവര്‍ക്കും താല്‍പര്യമാണെന്നും കെഎസ്ആര്‍ടിസി ബസ് ജീവനക്കാരന്‍ അച്ഛനേയും മകളേയും അപമാനിച്ചിട്ടും അതിനെതിരെ പ്രതികരിക്കാന്‍ ആരും മുന്‍പോട്ട് വന്നില്ലെന്ന് വിമര്‍ശനവും ഉള്‍പെടെ ശബ്ദ സന്ദേശത്തിലുണ്ടെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതെ മഴയത്ത് നിര്‍ത്തിയ സംഭവത്തില്‍ എസ്എഫ്ഐ സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി പ്രതിഷേധിച്ചത്.

Threatening | വിദ്യാര്‍ഥികളെ കയറ്റാതെ മഴയത്ത് നിര്‍ത്തിയ സംഭവം: വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ക്ക് ജീവനക്കാരുടെ വാട്സ്ആപ് വധഭീഷണിയെന്ന് പരാതി

അതേസമയം വിദ്യാര്‍ഥികളെ പെരുമഴയത്ത് നിര്‍ത്തിയതിന്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് മോടോര്‍വാഹനവകുപ്പ് ബസ് കസ്റ്റഡിയിലെടുക്കുകയും ജീവനക്കാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ഇവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ തിങ്കളാഴ്ച രാവിലെ തലശേരി ആര്‍.ടി ഓഫീസില്‍ ഹിയറിങ് നടക്കും. ബസ് ജീവനക്കാര്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍, ബസ് തൊഴിലാളി ട്രേഡ് യൂനിയന്‍ നേതാക്കള്‍ എന്നിവരോട് പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ ബസ് പുറപ്പെടുന്നത് വരെ അനധികൃതമായി വിദ്യാര്‍ഥികളെ പുറത്തുനിര്‍ത്തുന്ന ജീവനക്കാരുടെ വിവേചനപരമായ നടപടി നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് തലശേരി മണ്ഡലം കമിറ്റി തലശേരി ആര്‍ടിഒക്ക് പരാതി നല്‍കി. കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ശഹബാസ് കായ്യത്ത്, മണ്ഡലം ഭാരവാഹികളായ മുഹമ്മദ് സാഹിദ്, മാസിന്‍, എന്നിവര്‍ ആര്‍ടിഒയുമായി ഇക്കാര്യത്തില്‍ ചര്‍ച നടത്തി. സംഭവത്തില്‍ ആരോപണ വിധേയരായ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചുവരികയാണെന്നും ഈ രീതി തുടരുന്ന മറ്റു ബസുകള്‍ക്കെതിരെയുള്ള വിവരങ്ങള്‍ തന്നാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വിദ്യാര്‍ഥി നേതാക്കളെ അറിയിച്ചു.

Keywords: Thalassery, News, Kerala, Kannur, Students, bus, Threat, Incident that students fell down from bus; Threatening against SFI activists. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia