Suspended | അങ്കണവാടിയിലെ കുടിവെള്ള ടാങ്കില്‍ മാലിന്യം കണ്ടെത്തിയ സംഭവം; 2 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
ADVERTISEMENT
തൃശ്ശൂര്‍: (www.kvartha.com) അങ്കണവാടിയിലെ കുടിവെള്ള ടാങ്കില്‍ മാലിന്യം കണ്ടെത്തിയ സംഭവത്തില്‍ രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. പാഞ്ഞാള്‍ പഞ്ചായതിലെ വാഴാലിപ്പാടം അങ്കണവാടിയിലെ കുടിവെള്ള ടാങ്കില്‍ ആണ് ചത്ത എലിയെയും പുഴുക്കളെയും കണ്ടെത്തിയത്. പാഞ്ഞാള്‍ ആരോഗ്യ വകുപ്പിന്റെയും, പാഞ്ഞാള്‍ ഗ്രാമ പഞ്ചായതിന്റെയും അന്വേഷണ റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അങ്കണവാടിയിലെ രണ്ട് ജീവനക്കാര്‍ സംഭവത്തില്‍ ഗുരുതര വീഴ്ച നടത്തി എന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. അതേസമയം സ്ഥാപനത്തിന്റെ താല്‍ക്കാലിക ചുമതല തൊട്ടടുത്തുള്ള അങ്കണവാടി ജീവനക്കാര്‍ക്ക് കൈമാറിയതായി വാര്‍ഡ് മെമ്പര്‍ പി എം മുസ്തഫ അറിയിച്ചു. സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി അങ്കണവാടിയില്‍ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും രാവിലെ വന്നപ്പോഴാണ് കെട്ടിടത്തിന്റെ മുകളില്‍ സ്ഥാപിച്ചിരുന്ന വാടര്‍ ടാങ്കിനുള്ളില്‍ പരിശോധിച്ചത്.
രക്ഷിതാക്കള്‍ ആരോഗ്യ വകുപ്പിനും പൊലീസിനും പരാതി നല്‍കി. തുടര്‍ന്ന് ആരോഗ്യ വകുപ്പിലെ ജീവനക്കാരും പരിശോധന നടത്തി. വാടര്‍ ടാങ്ക് നീക്കം ചെയ്യാതെ കുട്ടികളെ ഇനി അങ്കണവാടിയിലേക്ക് വിടുകയിലെന്നാണ് രക്ഷിതാക്കളുടെ നിലപാട്. ടീചര്‍ ഉള്‍പെടെ രണ്ടുപേരാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. ആറ് കുട്ടികളാണ് ഇവിടെ വരുന്നത്.
Keywords: Thrissur, News, Kerala, Suspension, Found, Incident that found dirty water in Anganwadi; Two staff suspended.

