Accident | വിദ്യാര്‍ഥി തെറിച്ചുവീണ സംഭവം; ബസ് പിടിച്ചെടുത്തു, 'ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും'

 


ADVERTISEMENT

കോട്ടയം: (www.kvartha.com) ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് വിദ്യാര്‍ഥി തെറിച്ചുവീണ സംഭവത്തിന് പിന്നാലെ അപകടമുണ്ടാക്കിയ ബസ് പൊലീസ് പിടിച്ചെടുത്തു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് കോട്ടയം ആര്‍ടിഒ വ്യക്തമാക്കി. വാഹനത്തിന്റെ, ഡ്രൈവര്‍ നിയന്ത്രിക്കുന്ന ഓടോമാറ്റിക് ഡോര്‍ തുറന്നിട്ടതിന് ബസുടമയ്ക്കെതിരെ കേസെടുക്കും. അമിത വേഗതയില്‍ ബസോടിച്ചതിനും മറ്റൊരു കേസെടുക്കും.

Aster_MIMS

വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് കോട്ടയം പാക്കില്‍ കവലയില്‍ അഭിരാം എന്ന വിദ്യാര്‍ഥി ബസില്‍ നിന്ന് തെറിച്ചുവീണത്. സ്‌കൂള്‍ വിട്ട് ബസില്‍ മടങ്ങുകയായിരുന്ന കുട്ടി തന്റെ സ്റ്റോപ്പെത്തിയപ്പോള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റുനിന്നു.

Accident | വിദ്യാര്‍ഥി തെറിച്ചുവീണ സംഭവം; ബസ് പിടിച്ചെടുത്തു, 'ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും'

ഇറങ്ങാനായി നീങ്ങി നിന്ന കുട്ടി വാതിലില്ലാത്തതിനാല്‍ വണ്ടി അമിത വേഗത്തില്‍ പാഞ്ഞപ്പോള്‍ റോഡിലേക്ക് വീഴുകയായിരുന്നു. വിദ്യാര്‍ഥിക്ക് പരിക്കേറ്റിട്ടും ബസ് നിര്‍ത്താതെ കടന്നുപോയി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Keywords: Kottayam, News, Kerala, Vehicles, Student, Case, Incident of student fell down from bus; Police action against driver.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia