Arrested | റെയില്‍ പാളത്തില്‍ ഇരുമ്പുപാളി കണ്ടെത്തിയ സംഭവം; 22കാരിയായ തമിഴ്‌നാട്ടുകാരി അറസ്റ്റില്‍

 


ADVERTISEMENT

കാസര്‍കോട്: (www.kvartha.com) റെയില്‍ പാളത്തില്‍ ഇരുമ്പുപാളി കണ്ടെത്തിയ സംഭവത്തില്‍ തമിഴ്നാട്ടുകാരിയായ 22കാരിയെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബേക്കല്‍ ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വന്നിരുന്ന തമിഴ്നാട്ടിലെ കനകവല്ലിയാണ് അറസ്റ്റിലായത്. കോണ്‍ക്രീറ്റില്‍ ഉറപ്പിച്ച ഇരുമ്പുപാളിയാണ് കണ്ടെത്തിയത്. ഇതിലെ കോണ്‍ക്രീറ്റ് ഭാഗം ട്രെയിന്‍ ഇടിച്ച് പൊളിഞ്ഞാല്‍ കൂടെ ഉള്ള ഇരുമ്പുപാളി ആക്രി വില്‍പനയ്ക്കായി കിട്ടുമെന്ന നിസാരമായ ചിന്തയാണ് ഇവരെ ഇത്തരമൊരു പ്രവൃത്തി നടത്താന്‍ ഇടയാക്കിയതെന്നും മറ്റു ദുരുദ്ദേശം ഒന്നും ഉണ്ടായിരുന്നില്ലെന്നും കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയും ബേക്കല്‍ ഡിവൈഎസ്പി സികെ സുനില്‍ കുമാറും ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ കതിരേഷ് ബാബുവും കെവാര്‍ത്തയോട് പറഞ്ഞു.

Aster_MIMS

10 ദിവസം മുമ്പാണ് കോട്ടിക്കുളത്ത് കോണ്‍ക്രീറ്റ് ഘടിപ്പിച്ച ഇരുമ്പുപാളി പാളത്തില്‍ വച്ച നിലയില്‍ കണ്ടെത്തിയത്. ട്രെയിന്‍ അട്ടിമറി ശ്രമമെന്നാണ് പൊലീസ് കരുതിയത്. ഇതിനെ തുടര്‍ന്ന് പൊലീസും ആര്‍പിഎഫും റെയില്‍വേ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് കനകവല്ലി കുടുങ്ങിയത്. ഇവരെ ബുധനാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കും. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.

Arrested | റെയില്‍ പാളത്തില്‍ ഇരുമ്പുപാളി കണ്ടെത്തിയ സംഭവം; 22കാരിയായ തമിഴ്‌നാട്ടുകാരി അറസ്റ്റില്‍

പാളത്തിനരികിലൂടെ നടന്നു പോകുകയായിരുന്ന ഇവരെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. അപകട സാധ്യതയെ കുറിച്ചോ മറ്റോ ഇവര്‍ക്ക് ബോധ്യമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പാളത്തില്‍ ഇരുമ്പു പാളി കണ്ടെത്തിയ ദിവസം തന്നെ ചിത്താരിയില്‍ ട്രെയിനിന് നേരെ കല്ലേറും കോട്ടിക്കുളത്ത് ബിയര്‍ ബോടില്‍ കൊണ്ടുള്ള ഏറും കുമ്പളയില്‍ പാളത്തില്‍ കല്ല് നിരത്തിവച്ച സംഭവവും നടന്നിരുന്നു. കാസര്‍കോട് തളങ്കരയിലും പാളത്തില്‍ കല്ല് വച്ചതായി കണ്ടെത്തിയിരുന്നു. ആകെ അഞ്ച് കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും പൊലീസ് വ്യക്തമാക്കി.

Keywords: Kasaragod, News, Kerala, Arrest, Arrested, Police, Railway Track, Woman, Incident of iron plate found on railway tracks; Woman arrested.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia