Birds Died | മരങ്ങള്‍ മുറിച്ചുമാറ്റിയപ്പോള്‍ പക്ഷികള്‍ ചത്ത സംഭവം; കേസെടുത്ത് വനംവകുപ്പ്
മലപ്പുറം: (www.kvartha.com) മരങ്ങള്‍ മുറിച്ചുമാറ്റിയപ്പോള്‍ പക്ഷികള്‍ ചത്ത സംഭവത്തില്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് കേസെടുത്തു. വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്ററും സോഷ്യല്‍ ഫോറസ്ട്രി നോര്‍ത്തേണ്‍ റീജിയന്‍ കണ്‍സര്‍വേറ്ററും ഫോറസ്റ്റ് വിജിലന്‍സ് വിഭാഗവും സ്ഥലം സന്ദര്‍ശിച്ച് കൂടുതല്‍ നടപടി സ്വീകരിക്കും. സംഭവത്തില്‍ ജെസിബി ഡ്രൈവറെയും വാഹനവും കസ്റ്റയിലെടുത്തു.
വികെ പടി അങ്ങാടിയ്ക്ക് സമീപം ദേശീയപാത വികസനത്തിനായി മരങ്ങള്‍ മുറിച്ചതിനെ തുടര്‍ന്ന് ഷെഡ്യൂള്‍ നാല് വിഭാഗത്തില്‍ ഉള്‍പെട്ട നീര്‍ക്കാക്കളും കുഞ്ഞുങ്ങളും ചത്തിരുന്നു. സംഭവം ക്രൂരമായ നടപടിയാണെന്നും വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് ഇതു ചെയ്തതെന്നും വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. മരം മുറിക്കാന്‍ അനുമതിയുണ്ടായാലും പക്ഷികളും പക്ഷിക്കൂടുകളുമുള്ള മരങ്ങളാണെങ്കില്‍ അവ ഒഴിഞ്ഞു പോകുന്നതുവരെ മുറിച്ചുമാറ്റരുതെന്ന വനം വകുപ്പിന്റെ നിര്‍ദേശം ലംഘിച്ചാണ് ഇത് ചെയ്തതെന്നും മന്ത്രി പറഞ്ഞു.
Keywords: Malappuram, News, Kerala, Case, Minister, Bird, Vehicles, Custody, Incident of birds die when cutting trees; Forest department registered case.