Vyapari Tower | കണ്ണൂര്‍ വ്യാപാരി ടവര്‍ ഉദ്ഘാടനം 21ന്; ക്ഷേമ വികസന പ്രവര്‍ത്തനത്തിന്റെ ബംബര്‍ നറുക്കെടുപ്പിലെ വിജയികളെ ചടങ്ങില്‍ പ്രഖ്യാപിക്കും
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമിറ്റി പാറക്കണ്ടിയില്‍ പണിത 32,000 സ്‌ക്വയര്‍ ഫീറ്റര്‍ വിസ്തൃതിയുള്ള നാല് നില കെട്ടിടമായ വ്യാപാരി ടവര്‍ ശനിയാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡന്റ് ദേവസ്യമേച്ചേരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 30 മണിക്ക് നടക്കുന്ന ചടങ്ങ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും.
ടി നസറുദ്ദീന്റെ സ്മരണക്കായി പണിത ഓഡിറ്റോറിയം സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സരയും ഉദ്ഘാടനം ചെയ്യും. ക്ഷേമ വികസന പ്രവര്‍ത്തനത്തിന്റെ ബംബര്‍ നറുക്കെടുപ്പിലെ വിജയികളെ ചടങ്ങില്‍ വച്ച് പ്രഖ്യാപിക്കും.
കടന്നപ്പള്ളി രാമചന്ദ്രന്‍ എംഎല്‍എ, മേയര്‍ അഡ്വ. ടി ഒ മോഹനന്‍ മറ്റ് ജനപ്രതിനിധികള്‍, സംഘടനയുടെ സംസ്ഥാന നേതാക്കള്‍, സാംസ്‌കാരിക നായകന്മാര്‍ എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ സെക്രടറി പുനത്തില്‍ ബാശിദ്, സി സി വര്‍ഗീസ്, രാജന്‍ തീയ്യറേത്ത്, കെ സുധാകരന്‍, താജ് ജേകബ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Kannur, News, Kerala, Inauguration, Press meet, Inauguration of Kannur Vyapari Tower on 21st.

