JCI | ജെസിഐ കണ്ണൂര്‍ ഹാന്‍ഡ് ലൂം സിറ്റിയുടെ ഭാരവാഹികളുടെ സ്ഥാനാരോഹണം ഡിസംബര്‍ 2ന്
കണ്ണൂര്‍: (www.kvartha.com) ജെസിഐ കണ്ണൂര്‍ ഹാന്‍ഡ് ലൂം സിറ്റിയുടെ പുതിയ പ്രസിഡന്റായി ഡോക്ടര്‍ പി ജസീറ ഡിസംബര്‍ രണ്ടിന് സ്ഥാനമേല്‍ക്കും. അതോടൊപ്പം സെക്രടറിയായി മോഹര്‍ ജോര്‍ജും ട്രഷററായി ഉണ്ണികൃഷ്ണനും ചുമതലയേല്‍ക്കും. കണ്ണൂര്‍ ഹോടെല്‍ ബിനാലെ ഇന്റര്‍നാഷനലില്‍ നടക്കുന്ന പരിപാടി കെ വി സുമേഷ് എംഎല്‍എ മുഖ്യാതിഥിയാകും.
ജെസിഐ കണ്ണൂര്‍ ഹാന്‍ഡ് ലൂം സിറ്റിയുടെ 2022 ഹെല്‍ത് കെയര്‍ ഫൗന്‍ഡര്‍ ആന്‍ഡ് ചെയര്‍മാന്‍ ഡോ. ശാനിത് മംഗലാട്ടിന് നല്‍കി ആദരിക്കുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സെക്രടറി മോഹന്‍ ജോര്‍ജ്, ഡോക്ടര്‍ ജസീറ, രാജേഷ് കെ, റെജി കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Kannur, News, Kerala, Press meet, Inauguration of JCI office bearers on December 2.