ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: തിരുവനന്തപുരം മ്യഗശാലയില്‍ ലയണ്‍സ് ക്ലബ് കടുവയെ ദത്തെടുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. രാഹുല്‍ എന്ന കടുവയെയാണ് ലയണ്‍സ് ക്ലബ് ദത്തെടുക്കുന്നത്. രാവിലെ 10.30ന് കെ. മുരളീധരന് എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ വനം വകുപ്പ് മന്ത്രി കെ.ബി ഗണേഷ്കുമാര് ഉദ്ഘാടനം ചെയ്യും.
ദത്തെടുക്കല്‍ പദ്ധതിയുടെ ഭാഗമായി ഒരു വര്‍ഷത്തേക്കുളള കടുവയുടെ സംരക്ഷണ ചെലവിന്റെ തുകയായ ഒരുലക്ഷം രൂപ ലയണ്‍സ് ക്ലബ് ഭാരവാഹികളില്‍ നിന്ന് മ്യൂസിയം-മൃഗശാല വകുപ്പ് മന്ത്രി പി.കെ ജയലക്ഷ്മി ഏറ്റുവാങ്ങും. മ്യൂസിയം ഡയറക്ടര്‍ ഡോ.കെ ഉദയവര്മ്മന്, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍, കൗണ്‍സിലര്‍ ലീലാമ്മ ഐസക്, ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
English Summery
Inauguration of adoption of tiger on July 26th
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

