കടു­വയെ ദത്തെ­ടു­ക്കല്‍: ഉദ്ഘാ­ടനം ജൂലൈ 26ന്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കടു­വയെ ദത്തെ­ടു­ക്കല്‍: ഉദ്ഘാ­ടനം ജൂലൈ 26ന്
തിരു­വ­ന­ന്ത­പുരം: തിരുവനന്തപുരം മ്യ­ഗ­ശാ­ല­യില്‍ ലയണ്‍സ് ക്ലബ് കടു­വയെ ദത്തെ­ടു­ക്കുന്ന പദ്ധ­തി­യുടെ ഉദ്ഘാ­ടനം വ്യാ­ഴാഴ്ച നടക്കും. രാഹുല്‍ എന്ന കടു­വ­യെ­യാണ് ലയണ്‍സ് ക്ലബ് ദത്തെ­ടു­ക്കു­ന്നത്. രാവിലെ 10.30ന് കെ. മുര­ളീ­ധ­രന്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ നട­ക്കുന്ന ചട­ങ്ങില്‍ വനം വകുപ്പ് മന്ത്രി കെ.ബി ഗണേ­ഷ്‌കു­മാര്‍ ഉദ്ഘാ­ടനം ചെയ്യും.

ദത്തെ­ടു­ക്കല്‍ പദ്ധ­തി­യുടെ ഭാഗ­മായി ഒരു­ വര്‍ഷ­ത്തേ­ക്കു­ളള കടു­വ­യുടെ സംര­ക്ഷണ ചെല­വിന്റെ തുക­യായ ഒരു­ലക്ഷം രൂപ ലയണ്‍സ് ക്ലബ് ഭാര­വാ­ഹി­ക­ളില്‍ നിന്ന് മ്യൂ­സി­യം­-­മൃഗശാല വകുപ്പ് മന്ത്രി പി.കെ ജയ­ലക്ഷ്മി ഏറ്റു­വാങ്ങും. മ്യൂ­സിയം ഡയ­റ­ക്ടര്‍ ഡോ.കെ ഉദ­യ­വര്‍മ്മന്‍, സാംസ്‌കാ­രിക വകുപ്പ് പ്രിന്‍സി­പ്പല്‍ സെക്ര­ട്ടറി സാജന്‍ പീറ്റര്‍, കൗണ്‍സി­ലര്‍ ലീലാമ്മ ഐസ­ക്, ലയണ്‍സ് ക്ലബ് ഭാര­വാ­ഹി­കള്‍ തുട­ങ്ങി­യ­വര്‍ സംബ­ന്ധിക്കും.

English Summery
Inauguration of adoption of tiger on July 26th
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia