SWISS-TOWER 24/07/2023

ഇമാംസ് കൗണ്‍സില്‍ പ്രിയപ്പെട്ട നബി സംസ്ഥാനതല കാംപയിന്‍ സമാപിച്ചു

 


തൊടുപുഴ: (www.kvartha.com 05/02/2015) പ്രശ്‌ന കലുഷിതമായ ജീവിത ചുറ്റുപാടുകളില്‍ മാനവീകത ഏകതയില്‍ക്കൂടി മാത്രമേയുണ്ടാവൂ എന്ന് ലഖ്‌നോ നദ്‌വത്തുല്‍ ഉലമ അറബിക് കോളേജ് പ്രഫസര്‍ അഹമ്മദ് മുഹമ്മദ് നദ്‌വി. ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംഘടിപ്പിച്ച പ്രിയപ്പെട്ട നബി കാംപയിന്റെ സംസ്ഥാനതല സമാപന സമ്മേളനം തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഹമ്മദ് നബിയുടെ വ്യക്തിജീവിതം എല്ലാവരും പഠിക്കുന്നുണ്ട്. അതിനപ്പുറം പ്രവാചകന്റെ സാമൂഹിക ജീവിതം പഠിക്കാന്‍ തയ്യാറാവണം. സാമൂഹികവും സാമുദായികവുമായ ഐക്യത്തിലൂടെ എങ്ങിനെ മാനവീകതയുണ്ടാകുന്നു എന്ന് അപ്പോള്‍ മാത്രമേ മനസ്സിലാകൂ. സമൂഹത്തിലെ പ്രവാചകന്‍ ആരാധനയില്‍ മാത്രം ഒതുങ്ങുന്നില്ല. സമൂഹത്തിലെ പോരാളിയും സേവകനുമായിരുന്നു അദ്ദേഹേം. സത്രീകളെയും വിധവകളെയും കുട്ടികളെയുമെല്ലാം എങ്ങിനെയാണ് സംരക്ഷിച്ചതെന്ന് ആ ജീവിത ചരിത്രത്തില്‍ കണ്ടെത്താം. ഈ പ്രവാചകനെ പിന്‍പറ്റുമ്പോഴാണ് പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാകുന്നത്. ഇല്ലെങ്കില്‍ ആധുനിക സമൂഹവും പ്രശ്‌നങ്ങള്‍ക്കു മുന്നില്‍ പകച്ചുനില്‍ക്കേണ്ടിവരും.

ഇമാംസ് കൗണ്‍സില്‍ പ്രിയപ്പെട്ട നബി സംസ്ഥാനതല കാംപയിന്‍ സമാപിച്ചു

മുസ്ലിം ലോകം നേരിടുന്ന പീഡനങ്ങളേറെയാണ്. പട്ടിണിയും ഭയവും അവകാശ നിഷേധവുമെല്ലാം വര്‍ധിച്ചുവരുന്നു. ഈ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ ചുക്കാന്‍ പിടിക്കേണ്ടവര്‍ പ്രവാചകന്റെ അനന്തരാവകാശികളായ പണ്ഡിതരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ അധ്യക്ഷത വഹിച്ചു. ജലവിഭവ മന്ത്രി പി ജെ ജോസഫ്, ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പാങ്ങില്‍ നൂറുദ്ദീന്‍ മുസ്ല്യാര്‍, അബ്ദുല്‍ നാസര്‍ ബാഖവി പറവൂര്‍, പി. പി സുലൈമാന്‍ മൗലവി മൂവാറ്റുപുഴ, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, അബ്ദുര്‍ റഹ്മാന്‍ ദാരിമി, ഇടുക്കി എം.പി. അഡ്വ. ജോയ്‌സ് ജോര്‍ജ്, ധര്‍മജാരി ആത്മദാസ് യമി, സി. പി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Kerala, Idukki, Thodupuzha, Programme, Prophet Muhammed, Imams council.  
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia