വീടിന്റെ അടുക്കളയില്‍ കളളവാറ്റ്; വേഷം മാറിയെത്തിയ പൊലീസ് സംഘത്തിന് മുന്നില്‍ പിടിവീണ് 3 യുവാക്കള്‍

 


ADVERTISEMENT

കൊല്ലം: (www.kvartha.com 28.05.2021) കൊല്ലം കുളത്തൂപ്പുഴയില്‍ വീടിന്റെ അടുക്കളയില്‍ കളളവാറ്റ് നടത്തിയ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. വേഷം മാറി എത്തിയ പൊലീസ് സംഘത്തിന് മുന്നിലാണ് യുവാക്കള്‍ പിടിയിലായത്. കുളത്തൂപ്പുഴ കണ്ടന്‍ചിറ സ്വദേശി ഷിബിന്റെ വീട്ടില്‍ കുളത്തൂപ്പുഴ പൊലീസ് എത്തുമ്പോള്‍ കളളവാറ്റ് നടത്തുകയായിരുന്നു. 
Aster_MIMS

വീടിന്റെ അടുക്കളയില്‍ ഗ്യാസ് അടുപ്പില്‍ വാറ്റ് നടത്തുന്നതു കൊണ്ട് പുകയോ മണമോ പുറത്തെത്തില്ല. ഇതായിരുന്നു യുവാക്കളുടെ ആത്മവിശ്വാസം. എന്നാല്‍ ഇന്‍സ്‌പെക്ടര്‍ സജുകുമാറും സംഘവും എത്തിയതോടെ യുവാക്കള്‍ പിടിയിലാവുകയായിരുന്നു. 

വീടിന്റെ അടുക്കളയില്‍ കളളവാറ്റ്; വേഷം മാറിയെത്തിയ പൊലീസ് സംഘത്തിന് മുന്നില്‍ പിടിവീണ് 3 യുവാക്കള്‍

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഷിബിനെയും കൂട്ടുകാരായ പ്രവീണിനെയും ദീപുവിനെയും പൊലീസ് പിടികൂടി. വീട്ടിനുളളില്‍ നിന്ന് കണ്ടെത്തിയ 20 ലീറ്റര്‍ കോട വീടിനു പുറത്തു തന്നെ പൊലീസ് ഒഴുക്കി. രണ്ട് ലീറ്റര്‍ ചാരായവും വാറ്റിനുപയോഗിച്ച പാത്രങ്ങളുമെല്ലാം തൊണ്ടിമുതലാക്കി. പ്രതികളെ സ്‌റ്റേഷനിലെത്തിച്ചു. 

Keywords:  Kollam, News, Kerala, Police, Arrest, Arrested, Liquor, House, Kitchen, Illegal liquor in house kitchen; 3 youths arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia