വീടിന്റെ അടുക്കളയില്‍ കളളവാറ്റ്; വേഷം മാറിയെത്തിയ പൊലീസ് സംഘത്തിന് മുന്നില്‍ പിടിവീണ് 3 യുവാക്കള്‍
May 28, 2021, 07:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്ലം: (www.kvartha.com 28.05.2021) കൊല്ലം കുളത്തൂപ്പുഴയില്‍ വീടിന്റെ അടുക്കളയില്‍ കളളവാറ്റ് നടത്തിയ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. വേഷം മാറി എത്തിയ പൊലീസ് സംഘത്തിന് മുന്നിലാണ് യുവാക്കള്‍ പിടിയിലായത്. കുളത്തൂപ്പുഴ കണ്ടന്‍ചിറ സ്വദേശി ഷിബിന്റെ വീട്ടില്‍ കുളത്തൂപ്പുഴ പൊലീസ് എത്തുമ്പോള്‍ കളളവാറ്റ് നടത്തുകയായിരുന്നു.

വീടിന്റെ അടുക്കളയില്‍ ഗ്യാസ് അടുപ്പില്‍ വാറ്റ് നടത്തുന്നതു കൊണ്ട് പുകയോ മണമോ പുറത്തെത്തില്ല. ഇതായിരുന്നു യുവാക്കളുടെ ആത്മവിശ്വാസം. എന്നാല്‍ ഇന്‍സ്‌പെക്ടര്‍ സജുകുമാറും സംഘവും എത്തിയതോടെ യുവാക്കള്‍ പിടിയിലാവുകയായിരുന്നു.
ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഷിബിനെയും കൂട്ടുകാരായ പ്രവീണിനെയും ദീപുവിനെയും പൊലീസ് പിടികൂടി. വീട്ടിനുളളില്‍ നിന്ന് കണ്ടെത്തിയ 20 ലീറ്റര്‍ കോട വീടിനു പുറത്തു തന്നെ പൊലീസ് ഒഴുക്കി. രണ്ട് ലീറ്റര്‍ ചാരായവും വാറ്റിനുപയോഗിച്ച പാത്രങ്ങളുമെല്ലാം തൊണ്ടിമുതലാക്കി. പ്രതികളെ സ്‌റ്റേഷനിലെത്തിച്ചു.
Keywords: Kollam, News, Kerala, Police, Arrest, Arrested, Liquor, House, Kitchen, Illegal liquor in house kitchen; 3 youths arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.