കേരളത്തില്‍ മരുന്നുപരീക്ഷണത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്
Aug 16, 2012, 22:13 IST
ഏറ്റവും കൂടുതല്‍ മരുന്ന് പരീക്ഷണം നടക്കുന്നത് അമൃത ആശുപത്രിയില്‍
കൊച്ചി: കേരളത്തില്‍ വന്‍ തോതില്‍ മരുന്ന് പരീക്ഷണം നടക്കുന്നതായി റിപോര്‍ട്ട്. അനധികൃത മരുന്ന് പരീക്ഷണത്തെതുടര്‍ന്ന് ഇതുവരെ സംസ്ഥാനത്ത് നൂറോളം പേര്‍ കൊല്ലപ്പെട്ടതായും റിപോര്‍ട്ട് വ്യക്തമാക്കുന്നു. മരുന്ന് പരീക്ഷണം വന്‍ തോതില്‍ നടക്കുന്നത് കൊച്ചിയിലെ അമൃത ആശുപത്രിയിലാണ്. സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയാണ് മരുന്ന് പരീക്ഷണത്തിനുള്ള ഇരകളെ ആശുപത്രി അധികൃതര്‍ കണ്ടുപിടിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ അനധികൃത മരുന്നുപരീക്ഷണങ്ങളില്‍ ഏറെയും നടന്നത് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് ആന്റ് റിസര്‍ച്ച് സെന്റര്‍ എന്ന സ്വകാര്യസ്ഥാപനത്തിലാണ്. നൂറിലധികം മരുന്നു പരീക്ഷണങ്ങള്‍ക്ക് വേദിയായ ഈ സ്ഥാപനത്തില്‍ അയ്യായിരത്തിലധികം പേരെ സൗജന്യ ചികിത്സയുടെ പേരില്‍ ഗിനിപ്പന്നികളാക്കി. ഈ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ ഡോ. മാത്യു തോമസ് തനിച്ച് 35 മരുന്നുകളാണ് നാലുവര്‍ഷത്തിനിടയില്‍ ദരിദ്രരായ രോഗികളില്‍ പരീക്ഷിച്ചത്. നാല് മുതല്‍ എണ്‍പത് വയസ്സുവരെയുള്ളവര്‍ പരീക്ഷണത്തിന്റെ ഇരകളായിട്ടുണ്ട്.
മതിയായ പരിശോധനകള്‍ നടത്താതെ തിരുവനന്തപുരം ആര്‍.സി.സിയില്‍ എത്തുന്ന അര്‍ബുദ രോഗികളില്‍ പുതിയ മരുന്നുകള്‍ പരീക്ഷിച്ചത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വന്‍ വിവാദത്തിന് കാരണമായിരുന്നു. നിയമപരമായ നിലവിലില്ലാത്ത സ്ഥാപനങ്ങള്‍ക്കും മരുന്ന് പരീക്ഷണത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയുണ്ട്. കേരളത്തില്‍ 300-ഓളം പുതിയ മരുന്നുകള്‍ പരീക്ഷിച്ചതായി രേഖപ്പെടുത്തിയ ക്ലിനിക്കല്‍ ട്രയല്‍ രജിസ്ട്രിയും വ്യക്തമാക്കുന്നു. പ്രമുഖചാനലായ ഇന്ത്യാവിഷനാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
Key Words: Kerala, Drugs, hospital,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.