Application | ജോയിന്റ് അഡ്മിഷന്‍ ടെസ്റ്റ് ഫെബ്രുവരി 12ന്; ഒക്ടോബര്‍ 11 വരെ അപേക്ഷിക്കാം
Sep 12, 2022, 11:32 IST
തിരുവനന്തപുരം: (www.kvartha.com) ഐഐടികളില്‍ മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളിലേക്കുള്ള ജോയിന്റ് അഡ്മിഷന്‍ ടെസ്റ്റ് (JAM-2023) ഫെബ്രുവരി 12ന് ദേശീയതലത്തില്‍ നടത്തും. ഈ കംപ്യൂടര്‍ അധിഷ്ഠിത പരീക്ഷയില്‍ ബയോടെക്‌നോളജി, കെമിസ്ട്രി, ഇകനോമിക്‌സ്, ജിയോളജി, മാതമാറ്റികല്‍ സ്റ്റാറ്റിസ്റ്റിക്‌സ്, മാതമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ പേപറുകളുണ്ട്. ഇതില്‍ രണ്ടെണ്ണം തിരഞ്ഞെടുക്കാം.
കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വടകര പരീക്ഷാ കേന്ദ്രങ്ങളാണ്. ബ്രോഷര്‍ https://jam(dot)iitg(dot)ac(dot)inല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഓണ്‍ലൈനായി ഒക്ടോബര്‍ 11 വരെ അപേക്ഷിക്കാം.
അപേക്ഷ ഫീസ് ഒരു പേപറിന് 1800 രൂപ. രണ്ട് പേപറിന് 2500 രൂപ. വനിതകള്‍ക്കും എസ് സി/എസ് ടി/പി ഡബ്ല്യു ഡി വിഭാഗങ്ങളില്‍പെടുന്നവര്‍ക്കും യഥാക്രമം 900, 1250 രൂപ വീതം മതി. അകാഡമിക് മികവോടെ ശാസ്ത്രവിഷയങ്ങളിലും മറ്റും ബിരുദമെടുത്തവര്‍ക്കും ഫൈനല്‍ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. 2023 സെപ്റ്റംബര്‍ ഒന്നിനകം യോഗ്യത സര്‍ടിഫികറ്റ് ഹാജരാക്കിയാല്‍ മതി.
You Might Also Like:
സൗന്ദര്യ രജനികാന്തിന് ആണ്‍കുഞ്ഞ് പിറന്നു; പേരും പ്രഖ്യാപിച്ചു
Keywords: Thiruvananthapuram, News, Kerala, Application, Job, IIT JAM 2023 application process begins.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.