Strike | 'ഇടുക്കി ഉപ്പുതറയില്‍ റോഡ് സഞ്ചാരയോഗ്യമാക്കണം'; കൈക്കുഞ്ഞുങ്ങളുമായി അമ്മമാര്‍ സമരരംഗത്ത്

 


ഇടുക്കി: (www.kvartha.com) ഉപ്പുതറയില്‍ സഞ്ചാര യോഗ്യമായ റോഡിനായി കൈക്കുഞ്ഞുങ്ങളുമായി അമ്മമാര്‍ സമര രംഗത്തിറങ്ങി. ഉപ്പുതറയില്‍ നിന്നും ഒന്‍പതേക്കറിലേക്കുള്ള റോഡ് തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ കാല്‍ നടയാത്ര പോലും ദുഷ്‌കരമാണെന്നും അമ്മമാര്‍ പറയുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സ്ത്രീകള്‍ റോഡ് ഉപരോധിച്ചത്.

സ്‌കൂള്‍ കുട്ടികളടക്കം നിരവധി പേര്‍ ഉപയോഗിക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഇരുചക്ര വാഹനത്തിലെത്തിയ നിരവധിപേര്‍ അപകടത്തില്‍പെട്ടു. റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപെട്ട് ത്രിതല പഞ്ചായത് ഭരണ സമിതികള്‍ക്കും കലക്ടര്‍ക്കും ഇവര്‍ നിരവധി നിവേദനം നല്‍കി. മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയൊന്നുമുണ്ടായില്ലെന്നും സ്ത്രീകള്‍ പരാതിപ്പെടുന്നു.

Strike | 'ഇടുക്കി ഉപ്പുതറയില്‍ റോഡ് സഞ്ചാരയോഗ്യമാക്കണം'; കൈക്കുഞ്ഞുങ്ങളുമായി അമ്മമാര്‍ സമരരംഗത്ത്

Keywords: Idukki, News, Kerala, Strike, Women, Protest, Baby, Road, Idukki: Women's strike with babies for road maintenance.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia