Found Dead | 10 മാസം മുമ്പ് വിവാഹിതയായ യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇടുക്കി: (www.kvartha.com) 10 മാസം മുമ്പ് വിവാഹിതയായ യുവതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏലപ്പാറ ഹെലിബറിയ വാഴപ്പറമ്പില്‍ കുട്ടപ്പന്‍-ചിന്നമ്മ ദമ്പതികളുടെ മകളും വളകോട് പുത്തന്‍വീട്ടില്‍ ജോബിഷിന്റെ ഭാര്യയുമായ എം കെ ഷീജ(27)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

യുവതിയുടെ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹതയാരോപിച്ചു. മദ്യപിച്ചെത്തി ജോബിഷ് മര്‍ദിച്ചിരുന്നതായും ഭര്‍തൃമാതാപിതാക്കള്‍ വഴക്കിട്ടിരുന്നതായും ഷീജ പരാതി പറഞ്ഞിരുന്നതായി സഹോദരന്‍ അരുണ്‍ ആരോപിച്ചു. 2021 നവംബര്‍ 13നായിരുന്നു വിവാഹം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ ദിവസം ബന്ധുക്കള്‍ക്കൊപ്പം ഏലപ്പാറയ്ക്കുപോയ ഷീജയെ അവിടെ നിന്ന് ജോബിഷ് കൂട്ടിക്കൊണ്ടു പോയിരുന്നു. തിരുവോണ ദിവസം ഉച്ചയ്ക്ക് ഷീജയെയും കൂട്ടി ഹെലിബറിയയിലെ വീട്ടില്‍ വന്നെങ്കിലും വൈകിട്ട് മടങ്ങി.
വെള്ളിയാഴ്ച രാവിലെ 9.40 മണിയോടെ ജോബിഷ് വിളിച്ചതുപ്രകാരം അരുണ്‍ വളകോട്ടിലെ വീട്ടില്‍ എത്തി. ഷീജയുടെ കാര്യം തിരക്കിയപ്പോള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നാണ് പറഞ്ഞത്. തുടര്‍ന്ന് ഉപ്പുതറ സര്‍കാര്‍ ആശുപത്രിയില്‍ എത്തി അന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്. പോസ്റ്റ്‌മോര്‍ടത്തിനായി മൃതദേഹം ഇടുക്കി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Keywords: Idukki, News, Kerala, Woman, Found Dead, Death, Police, Idukki: Woman found dead in husband's house.