Police Booked | 'കാട്ടിറച്ചി കൈവശംവച്ചുവെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കി'; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൊടുപുഴ: (www.kvartha.com) കാട്ടിറച്ചി കൈവശം വച്ചു എന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയെന്ന സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. ഫോറസ്റ്റര്‍ അനില്‍കുമാര്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രാഹുല്‍ എന്നിവര്‍ ഉള്‍പെടെ 13 ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് നടപടി.
ഇടുക്കി കണ്ണംപടിയില്‍ ആദിവാസി യുവാവ് സരുണ്‍ സജിയെ കള്ളക്കേസില്‍ കുടുക്കിയതിനും കസ്റ്റഡിയില്‍ മര്‍ദിച്ചതിനുമാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. എസ്സി, എസ്ടി കമീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസ്. കഴിഞ്ഞ സെപ്റ്റംബര്‍ 20നാണ് ഓടോറിക്ഷയില്‍ കാട്ടിറച്ചി കടത്തി എന്നാരോപിച്ച് സരുണ്‍ സജിയെ വനംവകുപ്പ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിനെതിരെ ജനകീയ പ്രതിഷേധം ഉയര്‍ന്നിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴ് വനംവകുപ്പ് ജീവനക്കാരെ നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Keywords: Thodupuzha, News, Kerala, Case, Arrest, Arrested, Custody, attack, Police, Idukki: Tribal youth trapped in fake case; Police booked against forest department officers.

