Arrested | 'ഭക്ഷണം കഴിക്കാന്‍ വൈകിയതിന് കിടപ്പുരോഗിയായ അമ്മയെ കട്ടിലില്‍ തലയ്ക്കിടിച്ച് കൊലപ്പെടുത്തി'; മകന്‍ അറസ്റ്റില്‍
Aug 10, 2023, 12:16 IST
ഇടുക്കി: (www.kvartha.com) കിടപ്പുരോഗിയായ അമ്മയെ കട്ടിലില്‍ തലയ്ക്കിടിച്ച് കൊലപ്പെടുത്തിയെന്ന സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. മണിയാറന്‍കുടി സ്വദേശിനി തങ്കമ്മയാണ് മരിച്ചത്. സജീവിനെയാണ് ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: കിടപ്പു രോഗിയായിരുന്നു തങ്കമ്മ. ഭക്ഷണം നല്‍കിയപ്പോള്‍ കഴിക്കാതിരുന്നതിനെ തുടര്‍ന്ന് സജീവ് ചില്ലു ഗ്ലാസ്സിന് മുഖത്തിടിച്ചു. പിന്നീട് കട്ടിലില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്നു ക്രൂരമായ സംഭവം നടന്നത്. ജൂലൈ 30 നാണ് തങ്കമ്മ ആക്രമിക്കപ്പെട്ടത്.
തൊട്ടടുത്ത ദിവസം സജീവ് തന്നെ അമ്മയെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ഓഗസ്റ്റ് ഏഴിനാണ് തങ്കമ്മ മരിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു. തുടര്‍ന്ന് പോസ്റ്റ്മോര്‍ടത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. ചോദ്യം ചെയ്യലില്‍ പ്രതി സജീവ് സത്യം പറഞ്ഞതോടെയാണ് അറസ്റ്റ് ചെയ്തത്.
Keywords: Idukki, News, Kerala, Crime, Arrested, Crime, Murder Case, Idukki: Man arrested in Murder case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.