ഇടുക്കി അണക്കെട്ട് 80 ശതമാനം നിറഞ്ഞു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൊടുപുഴ: (www.kvartha.com 10.11.2014) ഇടുക്കി അണക്കെട്ട് ഇന്നലെ സംഭരണശേഷിയുടെ 80 ശതമാനം നിറഞ്ഞു. 2385.18 അടിയാണ് ജലനിരപ്പ്. ഈ വര്‍ഷത്തെ ഏറ്റവും കൂടിയ ജലനിരപ്പാണിത്. 2403 അടിയാണ് പൂര്‍ണ സംഭരണശേഷി. പദ്ധതിപ്രദേശത്ത് മഴ ദുര്‍ബലമായി.

തിങ്കളാഴ് രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത്  മഴ പെയ്തില്ല. എങ്കിലും 6.885 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഒഴുകിയെത്തി. ഡൈവേര്‍ഷന്‍ പദ്ധതികള്‍ ഇപ്പോഴും സമൃദ്ധമാണ്. മൂലമറ്റം പവര്‍ ഹൗസിലെ ഇന്നലത്തെ ഉത്പ്പാദനം 4.56 ദശലക്ഷം യൂനിറ്റായിരുന്നു.
ഇടുക്കി അണക്കെട്ട് 80 ശതമാനം നിറഞ്ഞു

ഇടുക്കിയിലെ ജലനിരപ്പ് തൃപ്തികരമാണെങ്കിലും സംസ്ഥാനത്തിന്റെ ഊര്‍ജമേഖല സുരക്ഷിതമല്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 138.7 അടി വെളളമുണ്ട്. കുമളിയില്‍ ഇന്നലെ മഴ പെയ്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Idukki, Dam, Kerala, Water, Water Level, Idukki dam water level increased up to 80. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script