SWISS-TOWER 24/07/2023

ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് എഴുതിതള്ളി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് എഴുതിതള്ളി
കോഴിക്കോട്: വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് എഴുതിതള്ളി. കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവില്ലെന്ന്‌ ചൂണ്ടിക്കാണിച്ചാണ്‌ ഈ കേസ് എഴുതിതള്ളിയത്.

ഐസ്ക്രീം പാര്‍ലര്‍ കേസ് പി കെ കുഞ്ഞാലിക്കുട്ടി അട്ടിമറിച്ചുവെന്ന പരാതിയില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്താണ് അന്വേഷണം ആരംഭിച്ചത്. താമരശേരി ഡി വൈ എസ് പി ജയ്സണ്‍ കെ ഏബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തിയത്. ഭരണമാറ്റത്തിന് ശേഷം അന്വേഷണം കാര്യക്ഷമമല്ലെന്നും അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പി കെ കുഞ്ഞാലിക്കുട്ടി, ജസ്റ്റിസുമാരായ കെ. നാരായണക്കുറുപ്പ്, കെ. തങ്കപ്പന്‍, മുന്‍ അഡ്വക്കറ്റ് ജനറല്‍ എം കെ ദാമോദരന്‍, മുന്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ വി.കെ ബീരാന്‍ തുടങ്ങി 150 ലേറെ പേരെ ചോദ്യം ചെയ്തു. 100 ലേറെ രേഖകള്‍ പരിശോധിച്ചു.

ഹൈക്കോടതി നിര്‍ദേശപ്രകാരം പൊലീസ് അന്വേഷണ റിപ്പോര്‍ട്ടും പിന്നീട് കേസ് ഡയറിയും സമര്‍പ്പിച്ചു. കേസ് ഡയറിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി ഒന്നിലേറെ തവണ പരിഗണിച്ചെങ്കിലും അനുവദിച്ചില്ല.

നാലുദിവസം മുന്‍പാണ്‌ ഐസ്ക്രീം പാര്‍ലര്‍ കേസിന്റെ അന്വേഷണ റിപോര്‍ട്ട് കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.

English Summery
Ice cream parlor sabotage case write off
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia