ഐസ്‌ക്രീം കേസ്: കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്തു

 


ADVERTISEMENT

ഐസ്‌ക്രീം കേസ്: കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്തു
തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ എഡിജിപി വിന്‍സണ്‍ എം.പോളിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വൈകിട്ടായിരുന്നു ചോദ്യം ചെയ്യല്‍.

ഹൈക്കോടതി ജഡ്ജി ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈക്കൂലി കൊടുത്ത് ഐസ്‌ക്രീം കേസ് അട്ടിമറിച്ചെന്ന റൗഫിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടാണു കുഞ്ഞാലിക്കുട്ടിയില്‍ നിന്നു മൊഴിയെടുത്തത്. കേസില്‍ ആദ്യമായാണ് ഒരു അന്വേഷണ സംഘം കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യുന്നത്.

Keywords: Ice cream case, Kunhalikutty, Questioned, Thiruvananthapuram, Kerala
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia