Tragic Incident | കണ്ണൂരിൽ പട്ടിണി മരണം? റെയിൽവേ സ്റ്റേഷന് സമീപം മധ്യവയസ്‌കൻ മരിച്ചനിലയിൽ
● തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം.
● ഉടൻ തന്നെ കണ്ണൂർ ടൗൺ പൊലീസിൽ വിവരം അറിയിച്ചു.
● മരിച്ചയാൾ ഭിക്ഷാടകനാണെന്ന് സംശയിക്കുന്നതായും പട്ടിണി മരണമാണെന്ന് സംശയിക്കുന്നതായുമാണ് ലഭ്യമായ സൂചന.
കണ്ണൂർ: (KVARTHA) കണ്ണൂർ റെയിൽവേ സ്റ്റേഷനോട് ചേർന്ന് പുതുതായി നിർമിച്ച ക്വാർട്ടേഴ്സിന് പുറത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. റെയിൽവേ സ്റ്റേഷൻ പേ പാർക്കിംഗ് നവീകരണ പ്രവർത്തനങ്ങൾക്കെത്തിയ തൊഴിലാളികളാണ് പൂർണ നഗ്നനായി കിടക്കുന്ന നിലയിൽ മൃതദേഹം ആദ്യം കണ്ടത്.
തുടർന്ന് ഉടൻ തന്നെ കണ്ണൂർ ടൗൺ പൊലീസിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മരിച്ചയാൾ ഭിക്ഷാടകനാണെന്ന് സംശയിക്കുന്നതായും പട്ടിണി മരണമാണെന്ന് സംശയിക്കുന്നതായുമാണ് ലഭ്യമായ സൂചന. പ്രാഥമിക അന്വേഷണത്തിൽ ശരീരത്തിൽ പുറമേയുള്ള മുറിവുകളോ മറ്റേതെങ്കിലും ആക്രമണത്തിന്റെ ലക്ഷണങ്ങളോ കണ്ടെത്തിയില്ല.
#Kannur #HungerDeath #RailwayStation #KeralaNews #TragicIncident #PostMortem