Fire | മട്ടന്നൂര്‍ ടൗണില്‍ ആക്രിക്കടയില്‍ വന്‍ തീപ്പിടിത്തം: ലക്ഷങ്ങളുടെ നഷ്ടം
കണ്ണൂര്‍: (www.kvartha.com) വിമാനത്താവള നഗരമായ മട്ടന്നുരിനെ ഞെട്ടിച്ച് വന്‍ തീപ്പിടിത്തം. ഇരിട്ടി റോഡിലാണ് വന്‍ തീപ്പിടിത്തമുണ്ടായത്. റോഡരികിലെ ആക്രിക്കട പൂര്‍ണമായും കത്തി നശിച്ചു. വെള്ളിയാഴ്ച്ച പുലര്‍ചെ 1.45 മണിയോടെയാണ് സംഭവം നടന്നത്. മനോഹരന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ആക്രിക്കടയാണ് കത്തി നശിച്ചത്. മട്ടന്നൂര്‍ അഗ്നിരക്ഷാ സേനയുടെ രണ്ട് യൂനിറ്റും ഇരിട്ടി അഗനിരക്ഷാ സേനയുടെ ഒരു യൂനിറ്റും കഠിന പരിശ്രമത്തിലൂടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
മട്ടന്നൂര്‍ അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ ലിഷാദ്, വിനോദ് കുമാര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) പ്രവീണ്‍കുമാര്‍, പ്രതീഷ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഷിജു, ജ്യോതിഷ്, മിഥുന്‍, രഞ്ജിത്, ഹോം ഗാര്‍ഡ് മാരായ രാധാകൃഷ്ണന്‍, രവി, ശ്രീധരന്‍ എന്നിവരും ഇരിട്ടി നിലയത്തിലെ ജീവനക്കാരും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തില്‍ മട്ടന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പെടുത്തി.
Keywords: Kannur, News, Kerala, Fire, Accident, Huge fire in the scrap shop in Mattannur town: loss of lakhs.