മകനൊപ്പം ബൈകില്‍ സഞ്ചരിക്കവെ റോഡിലേക്ക് തെറിച്ചുവീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

 


പാല: (www.kvartha.com 25.09.2021) മകനൊപ്പം ബൈകില്‍ സഞ്ചരിക്കവെ റോഡിലേക്ക് തെറിച്ചുവീണ വീട്ടമ്മ മരിച്ചു. പാലാ കണ്ണാടിയുറുമ്പ് ചാമക്കാലയില്‍ സോമന്‍ നായരുടെ ഭാര്യ രാധാമണി (54) ആണ് മരിച്ചത്. കണ്ണാടിയുറുമ്പ് പഴയകൊട്ടാരം റോഡില്‍ ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. 

ജോലിക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക് മഴയത്ത് റോഡില്‍ തെന്നുകയും പിന്‍സീറ്റിലിരുന്ന രാധാമണി റോഡില്‍ തെറിച്ചു വീഴുകയുമായിരുന്നു. തലയ്ക്ക് ഏറ്റ ക്ഷതമേറ്റാണ് മരണകാരണം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഹനം ഓടിച്ചിരുന്ന മകന്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. 

മകനൊപ്പം ബൈകില്‍ സഞ്ചരിക്കവെ റോഡിലേക്ക് തെറിച്ചുവീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Keywords:  News, Kerala, Accident, Injured, Death, Hospital, Bike, Housewife died after falling from the bike
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia