SWISS-TOWER 24/07/2023

ചില്ലറയാക്കി നല്‍കാമെന്ന് പറഞ്ഞ് വാങ്ങിയ 2000 രൂപ നോട്ടുമായി വിരുതന്‍ മുങ്ങി; പണം നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് നാട്ടുകാര്‍ നിമിഷനേരം കൊണ്ട് പിരിവെടുത്ത് നല്‍കിയത് 2500 രൂപ!

 


ADVERTISEMENT

വണ്ടൂര്‍: (www.kvartha.com 03.12.2016) വീട്ടമ്മയ്ക്ക് ബാങ്കില്‍ ക്യൂ നിന്ന് കിട്ടിയ 2000 രൂപ നോട്ട് ചില്ലറയാക്കി നല്‍കാമെന്ന് പറഞ്ഞ് വാങ്ങി വിരുതന്‍ മുങ്ങി. വീട്ടമ്മയുടെ വിഷമം മനസ്സിലാക്കിയ നാട്ടുകാര്‍ ഇവര്‍ക്ക് നിമിഷ നേരം കൊണ്ട് പിരിവെടുത്ത് നല്‍കിയത് 2500 രൂപ.

വാളോറിങ്ങളിലുള്ള വയോധികയാണ് യുവാവിന്റെ തട്ടിപ്പിനിരയായത്. തൊഴിലുറപ്പ് പദ്ധതിയിലൂടെ ലഭിച്ച രണ്ടായിരം രൂപ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും പിന്‍വലിച്ചതായിരുന്നു ഇവര്‍.

ചില്ലറയാക്കി നല്‍കാമെന്ന് പറഞ്ഞ് വാങ്ങിയ 2000 രൂപ നോട്ടുമായി വിരുതന്‍ മുങ്ങി; പണം നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് നാട്ടുകാര്‍ നിമിഷനേരം കൊണ്ട് പിരിവെടുത്ത് നല്‍കിയത് 2500 രൂപ!

എന്നാല്‍ തുക 2000 രൂപ നോട്ടായി ലഭിച്ചപ്പോള്‍ അടുത്തുണ്ടായിരുന്ന യുവാവ് ചില്ലറ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വാങ്ങി മുങ്ങുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും യുവാവ് തിരിച്ചെത്തിയില്ല. ബാങ്കിന് സമീപത്ത് നിന്ന് വീട്ടമ്മ കരയുന്നത് കണ്ട ചിലര്‍ കാര്യം തിരക്കിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം പുറത്തായത്. തുടര്‍ന്ന് കച്ചവടക്കാരും നാട്ടുകാരും ചേര്‍ന്ന് പിരിവെടുത്ത് പണം നല്‍കാന്‍ തീരുമാനിച്ചു. പിരിവ് തുടങ്ങിയതിന് പിന്നാലെ പള്ളിയില്‍ നിന്നും ജുമുഅ നമസ്‌കാരം കഴിഞ്ഞ് ആളുകള്‍ പുറത്തിറങ്ങി. പിന്നെ നിമിഷം നേരം കൊണ്ട് 2400 രൂപ പിരിച്ചെടുത്ത് വീട്ടമ്മയ്ക്ക് നല്‍കി.

അതേസമയം മുങ്ങിയ യുവാവിനെ കണ്ടെത്താനായില്ല. സമീപത്തെ കടകളുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.



Keywords : House Wife, Cash, Bank, Kerala, Police, Natives, Cheating, Housewife cheated by youth; Natives helped. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia