New House | റോടറി ഡിസ്ട്രിക്റ്റ് 3204ന്റെ ഭവന പദ്ധതി; വീട്ടമ്മയ്ക്കും കുടുംബത്തിനും വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായി, താക്കോല്‍ ദാനം ഞായറാഴ്ച
കോഴിക്കോട്: (www.kvartha.com) റോടറി ഡിസ്ട്രിക്റ്റ് 3204ന്റെ (Rotary District 3204) ഭവന പദ്ധതിയില്‍ ഉള്‍പെടുത്തി നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനം നവംബര്‍ 27 ഞായറാഴ്ച നടക്കും. ഇതോടെ ഒറ്റമുറി വീട്ടില്‍ കഴിഞ്ഞ വേങ്ങേരിയിലെ വീട്ടമ്മയ്ക്കും കുടുംബത്തിനും വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാവുകയാണ്. ഞായറാഴ്ച രാവിലെ 11.30 മണിയോടെ ഗോവ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള കുടുംബത്തിന് വീടിന്റെ താക്കോല്‍ കൈമാറുമെന്ന് റോടറി ക്ലബ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
റോടറി ക്ലബ് സൗത് പ്രസിഡന്റ് ഡോ. സനദ് രത്‌നം അധ്യക്ഷനാകും. റോടറി ക്ലബ് 3204 അസി. ഗവര്‍ണര്‍ ഡോ. സേതു ശങ്കര്‍ മുഖ്യതിഥിയാകും. വേങ്ങേരിയില്‍ നാല് സെന്റ് ഭൂമിയില്‍ നാട്ടുകാരുടെ സഹായത്തോടെ പണിത ഒറ്റമുറി വീട്ടിലായിരുന്നു ഈ വീട്ടമ്മയും അസുഖ ബാധിതനായ സഹോദരനും ഭാര്യയും വിദ്യാര്‍ഥിയായ മകനും താമസിച്ചത്.
ചോര്‍ന്നൊലിക്കുന്ന കൂരയില്‍ പ്രാഥമികാവശ്യങ്ങള്‍ക്കും മറ്റും പ്രയാസം നേരിടുന്നത് ശ്രദ്ധയില്‍പെട്ട കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഒ സദാശിവന്‍ റോടറി സൗത് ക്ലബുമായി ബന്ധപ്പെട്ടതോടെയാണ് വീട്ടമ്മയുടെ വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമായത്. സന്നദ്ധ സംഘടനകള്‍ വീട് നിര്‍മിച്ച് നല്‍കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം സ്വീകരിച്ച് അമ്മ എടപടത്തില്‍ ശകുന്തളയുടെ ഓര്‍മയ്ക്കായി വീട് പണി ഏറ്റെടുക്കുകയായിരുന്നുവെന്ന് റോടറി ക്ലബ് സൗത് പ്രസിഡന്റ് ഡോ. സനദ് രത്‌നം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ റോടറി ക്ലബ് സൗത് പ്രസിഡന്റ് ഡോ. സനദ് രത്‌നം, പ്രോഗ്രാം ചെയര്‍മാന്‍ ടി കെ രാധാകൃഷ്ണന്‍, റോടറി സൗത് മുന്‍ പ്രസിഡന്റ് പി സി കെ രാജന്‍, ഭാവന്‍ ദേശായി എന്നിവര്‍ പങ്കെടുത്തു.
Keywords: Kozhikode, News, Kerala, House, Family, Press meet, House Built by Rotary District 3204; Key-giving Sunday.