Exam Result | ഹയര്‍ സെകന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
Nov 15, 2023, 16:05 IST
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) ഹയര്‍ സെകന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 2023 ഒക്ടോബറില്‍ നടന്ന പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഫലം www(dot)keralaresultd(dot)nic/in എന്ന വെബ് സൈറ്റില്‍ ലഭ്യമാകുന്നതാണ്. ഉത്തരകടലാസുകളുടെ പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും ഫോടോ കോപി ലഭിക്കുന്നതിനും നിശ്ചിത ഫോറങ്ങളിലുള്ള അപേക്ഷകള്‍, നിര്‍ദിഷ്ട ഫീസ് സഹിതം പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത സ്കൂളിലെ പ്രിന്‍സിപലിന് നവംബര്‍ 22നകം സമര്പിക്കേണ്ടതാണ്.
പേപര്‍ ഒന്നിന്: പുനര്‍ മൂല്യ നിര്‍ണയത്തിന് 500 രൂപ, ഉത്തരകടലാസുകളുടെ ഫോടോകോപിക്ക് 300 രൂപ, സൂക്ഷമ പരിശോധനക്ക് 100 രൂപ എന്നിങ്ങനെയാണ് ഫീസ് വിവരം. അപേക്ഷ ഫോറങ്ങള്‍ സ്കൂളുകളിലും ഹയര്‍ സെകന്‍ഡറി പോര്ടലുകളിലും ലഭ്യമാണ്. അപേക്ഷകള്‍ സെകന്‍ഡറി ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. ബോര്‍ഡ് ഓഫ് ഹയര്‍ സെകന്‍ഡറി എക്സാമിനേഷന്‍സ് സെക്രടറിയാണ് വാര്‍ത്താകുറിപ്പില്‍ ഇക്കാര്യം അറിയിച്ചത്.
Keywords: Exam Result, Higher Secondary, Improvement, Supplementary, Result Published, News, Kerala, Education, Higher Secondary 1st Year Improvement/ Supplementary Exam Result Published.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

