ആഴക്കടല്‍ എണ്ണകൈമാറ്റകേന്ദ്രത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ അതിവേഗ നിരീക്ഷണ നൗക നീറ്റിലിറക്കി
Nov 25, 2014, 11:00 IST
കൊച്ചി: (www.kvartha.com 25.11.2014) ആഴക്കടല്‍ എണ്ണകൈമാറ്റകേന്ദ്ര (സിംഗിള്‍ പോയിന്റ് മൂറിങ്) ത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബി.പി.സി.എല്‍) അതിവേഗ നിരീക്ഷണ നൗക നീറ്റിലിറക്കി.
വെല്ലിങ്ടണ്‍ ഐലന്‍ഡിലെ ടൂറിസ്റ്റ് ജെട്ടിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി രമേശ് ചെന്നിത്തല നൗക ഫഌഗ് ഓഫ്‌ചെയ്തു. കേന്ദ്ര വ്യവസായ സുരക്ഷാ സേന (സി.ഐ.എസ്.എഫ്) യ്ക്കായാണ് നൗക വാങ്ങിയത്. ബി.പി.സിഎല്‍ കൊച്ചി എണ്ണശുദ്ധീകരണശാല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് കെ പണിക്കരില്‍നിന്ന് ഏറ്റുവാങ്ങിയ നൗകയുടെ താക്കോല്‍ പോര്‍ട് ട്രസ്റ്റ് ചെയര്‍മാന്‍ പോള്‍ ആന്റണിക്ക് മന്ത്രി കൈമാറി.
20 നോട്ടിക്കല്‍ മൈല്‍ വേഗതയുള്ള ആധുനിക നൗക സി.ഐ.എസ്.എഫിന്റെ ദ്രുത പ്രതികരണ വിഭാഗത്തിനു കീഴിലായിരിക്കും പ്രവര്‍ത്തിക്കുക. അടിയന്തരഘട്ടങ്ങളില്‍ സേനയുടെ കൊച്ചി ആസ്ഥാനവുമായും പോര്‍ട് ട്രസ്റ്റ്, ബി.പി.സി.എല്‍ കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളുമായും വേഗത്തില്‍ ആശയവിനിമയം നടത്താന്‍ കഴിയുംവിധം ആധുനിക ഉപകരണങ്ങളും നൗകയില്‍ സജ്ജമാക്കിയിട്ടുണ്ട്.

Keywords : Kerala, Kochi, Security, Long.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.